എരുമേലി : മുക്കൂട്ടുതറ ടൗണിൽ ശബരിമല തീർത്ഥാടകരും പ്രദേശ വാസികളും ഏറെ ആശ്രയിക്കുന്ന മുക്കൂട്ടുതറ ഇടകടത്തി കണമല റോഡിൽ എസ്എൻഡിപി യോഗം വക കോംപ്ലക്സിന് മുൻപിൽ വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരമാകുന്നു .
കാൽ നടയാത്രക്കാർക്കും സമീപത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കും, വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന.
വെള്ളക്കെട്ട് പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ച് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന് പ്രദേശവാസികൾ നിവേദനം നൽകുകയും.
ഇതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 22 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. മതിയായ ഓട നിർമ്മിക്കുന്നതിനും ഇന്റർലോക്ക് കട്ടകൾ സ്ഥാപിച്ചും.
മറ്റും കൂടുതൽ സൗകര്യം ഒരുക്കി വെള്ളക്കെട്ട് പരിഹരിക്കുന്നതിനുമായാണ് തുക അനുവദിച്ചത്.
നിർമ്മാണ ഉദ്ഘാടനം എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പഞ്ചായത്ത് അംഗം മറിയാമ്മ മാത്തുക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമുദായിക വ്യാപാര സംഘടനാ ഭാരവാഹികളും പങ്കെടുത്തു.