വെള്ളിനേഴി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് ശബരി പി ടീ ബി ഹൈസ്കൂൾ അടയ്ക്കാപുത്തൂർ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തിലെ 13 ക്ലബ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പ്രിയദർശിനി തിരുവാഴിയോട് ഫൈനലിൽ ബി കെ ആർ സി തിരുനാരായണപുരത്തിനെ പരാജയപ്പെടുത്തി ജേതാക്കൾ ആയി.
വിജയികൾക്കുള്ള ട്രോഫി വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പരമേശ്വരൻ മാസ്റ്റർ സമ്മാനിച്ചു..
-റിപ്പോർട്ടർ. പ്രവീൺ.