നാളെ ലോക ഹൃദയ ദിനം

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

നാളെ ലോക ഹൃദയ ദിനം

ഹൃദയാരോഗ്യത്തിന് പ്രകൃതിനൽകും വിഭവങ്ങൾ

നമ്മുടെ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ പ്രകൃതിയിൽ തന്നെ ധാരാളം മരുന്നുകൾ ഉണ്ട്. അവയൊക്കെ ശരീരത്തിലുണ്ടാകുന്ന സകല അസുഖങ്ങൾക്കും ഉപയോഗ പ്രദമാണ്. നമ്മുടെ വീട്ട് മുറ്റത്തും തൊടിയിലും വയലോരങ്ങളിലും ഒക്കെയായി പച്ചപിടിച്ച് കിടക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ, ഉപയോഗിക്കാതെ തികച്ചും അവഗണനാ മനോഭാവത്തോടെയാണ് നമ്മൾ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ പുറകെ പോയി കൊണ്ടിരിക്കുന്നു. ആ രീതി ഒട്ടും ശരിയല്ല.

എന്നാൽ പഴമക്കാരും , നാട്ട് വൈദ്യന്മാരും അത് കണ്ടെത്തി മനസ്സിലാക്കി ഉപയോഗിച്ച് വരുന്നു. അതിനൊക്കെ അതിൻ്റെതായ ഗുണവും മേന്മയും ഉപയോഗിച്ച് വരുന്നവർക്ക് ഉണ്ടാകുന്നതൊടെപ്പം അസുഖങ്ങളിൽ നിന്ന് പൂർണ്ണമായ മോചനവും ലഭിക്കുന്നു. നമുടെ ശരീരത്തിനുണ്ടാകുന്ന ഏത് രോഗത്തിനും മരുന്നുകൾ പ്രകൃതിയിൽ തന്നെയുണ്ട്.

അതിൽ നിന്ന് ലഭിക്കുന്ന അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകണം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഇടവേളകൾ ഇല്ലാതെ സദാ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവയവമാണ് ഹൃദയം. അതിനെ രോഗം കടന്നാക്രമിക്കാതിരിക്കാനുള്ള ചില പച്ചക്കറികൾ, കായ്കനികൾ, അത്യപൂർവ്വമായ ഔഷധങ്ങൾ ഒക്കെ നമുടെ പ്രകൃതിയിൽ തന്നെയുണ്ട്.

കസ്കസ്, പടവലം, കോവയ്ക്ക, ചുരയ്ക്ക, ചുവന്നുള്ളി, ഉഴുന്ന്, തെങ്ങിൻ പൂക്കുല, വെളുത്തുള്ളി, സർവ്വസഗന്ധി, മല്ലിയില, മഞ്ഞൾ’, മാമ്പഴം’, ചെറുപയർ , തക്കാളി, മുരിങ്ങയില, തണ്ണിമത്തൻ , കുരുമുളക്, കാടമുട്ട , ചേമ്പില ,പപ്പായ ജ്യൂസ്, ചെമ്പരത്തി പ്പൂവ്, സവാള, വാഴക്കൂമ്പ്, എള്ള്,ഇഞ്ചി, അമര സൂപ്പ്, ചക്ക, വിവിധയിനം മത്സ്യങ്ങൾ, കറി വേപ്പില,പഴങ്ങളം പച്ചക്കറികളും, ചെറുനാരങ്ങ, തുളസിയില, നിലക്കടല ഇവയൊക്കെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നവയാണ് ഒപ്പം മിതമായ
വ്യായാമവും സ്‌ട്രെസ് ഒഴിവാക്കലും കൂടിയായാൽ നമ്മുടെ ഹൃദയത്തെ നമുക്ക് തന്നെ പ്രായത്തെ തോൽപ്പിച്ചു സംരക്ഷിക്കാം.

-രമേഷ് ബിജു ചാക്ക

Leave a Reply

Your email address will not be published. Required fields are marked *

Back To Top