എരുമേലി : മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്‌പ്പ് ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും.
ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പ്രശാന്ത് കെ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.
ഒക്ടോബർ രണ്ടിന് രാവിലെ 7 മണിക്ക് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കും.
തുടർന്ന് 8 . 30 ന് സമൂഹവിദ്യാഗോപാലമന്ത്രാർച്ചനയും ഉണ്ടായിരിക്കും.
ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളായ നെയ്‌വിളക്ക് അർച്ചന രാവിലെ 9 ന്. ഏകാദശി ഭജന വൈകിട്ട്.
