‘പരാതി നൽകിയവരെ സുരേഷ്ഗോപി വാനരന്മാർ എന്ന് വിളിച്ചധിക്ഷേപിച്ചത് ജനാധിപത്യവിരുദ്ധം’; ശിവൻകുട്ടി
പരാമർശം പിൻവലിച്ച് സുരേഷ് ഗോപി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയവരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി’വാനരന്മാർ’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ലെന്നും പരാതികൾ നൽകുന്നവരെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ പൗരന്മാർക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പരാമർശം പിൻവലിച്ച് സുരേഷ് ഗോപി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ […]



