ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് സെപ്റ്റംബർ 2025 എക്സാം. രജിസ്ട്രേഷൻ സൗജന്യം!

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് സെപ്റ്റംബർ 2025 എക്സാം. രജിസ്ട്രേഷൻ സൗജന്യം!

ആറാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരിധിയില്ലാതെ ഓൺലൈൻ പ്രാക്ടീസ് എക്സാം പരിശീലിക്കുവാൻ അവസരം നൽകുന്ന ‘ഗ്ലോബൽ ഗേറ്റ്‌വേ’ അപ്ലിക്കേഷൻ അഖിലേന്ത്യടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ‘ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് എക്സാം 2025’ -ന് ഇപ്പോൾ എൻറോൾ ചെയ്യാവുന്നതാണ്.

പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മാർക്കടിസ്ഥാനത്തിൽ 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ, പ്രഗത്ഭരായവർ നടത്തുന്ന ഓൺലൈൻ ഏർളി കരിയർ മാപ്പിംഗ്, അക്കാഡമിക് ഗൈഡൻസ് തുടങ്ങിയ സൗജന്യ സേവനങ്ങളും ലഭിക്കുന്നതാണ്.

മികച്ച വിജയം നേടുന്ന വിദ്യാർത്ഥികളെ സ്കൂൾ/താലൂക്ക്/ജില്ലാ തലത്തിൽ ആദരിക്കുന്നതുമാണ്.

ഓൺലൈനായി രജിസ്റ്റർ ചെയ്താലുടൻ സ്റ്റഡി ഗൈഡ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതേ സിലബസിലുള്ള മോഡൽ എക്സാമുകൾ, ആഗ്രഹിക്കുന്നത്രയും തവണ അറ്റൻഡ് ചെയ്ത് പരിശീലിക്കുവാനുള്ള അവസരം ഉണ്ട്.

മാത്തമാറ്റിക്സ്, ജനറൽ സയൻസ്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ നിന്നുമാണ് ചോദ്യങ്ങളുണ്ടാവുക.

താഴെ ബട്ടണിൽ ക്ലിക്ക് ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top