ശബരിമല സംരക്ഷണ സംഗമം പന്തളത്ത്.

വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. പന്തളം രാജകുടുംബം ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കില്ല. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം പന്തളത്ത് ഇന്ന് നടക്കും. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഉച്ചവരെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയങ്ങളിൽ ഒരു സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ നടക്കുന്ന ഭക്തജന സംഗമം തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. ബിജെപി എം.പി. […]

കേരളത്തിലെ ആർഎസ്എസിന്റെ ചരിത്രം പുസ്തകമാകുന്നു.

ഗ്രന്ഥപരമ്പരയുടെ ഒന്നാം ഭാഗം ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും. കേരളത്തിലെ ആർഎസ്എസ് പ്രവർത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പര പ്രസിദ്ധീകരിക്കുന്നു. ശതാബ്ദിയിലെത്തിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) കേരളത്തിലെ ചരിത്രം അഞ്ച് ഭാഗങ്ങളുള്ള പുസ്തകമായാണ് പ്രസിദ്ധീകരിക്കുന്നത്.  ഗ്രന്ഥപരമ്പരയുടെഒന്നാം ഭാഗം ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും. 1942 ൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ സംഘടനാ സംവിധാനമനുസരിച്ച് കേരളപ്രാന്തം രൂപീകൃതമായ 1964 വരെയുള്ള ചരിത്രമാണ് ഒന്നാം ഭാഗത്തിലുള്ളത്. പ്രവർത്തനത്തുടക്കത്തിന്റെയും വികാസത്തിന്റെയും വ്യാപനത്തിന്റെയും സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റത്തിന്റെയും […]

ഭര്‍ത്താവിന് ഭിക്ഷാടനത്തിൽ നിന്ന് മാസവരുമാനം 25,000 ജീവനാംശം ആവശ്യപ്പെട്ട ഭാര്യയോട് കോടതി പറഞ്ഞത്.

25,000 രൂപയിൽ നിന്നും 10,000 രൂപ ആവശ്യപ്പെട്ടുള്ള രണ്ടാം ഭാര്യയായ യുവതിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാളോട് ജീവനാംശം ആവശ്യപ്പെടാൻ ഭാര്യക്ക് കഴിയില്ലെന്ന് കേരള ഹൈക്കോടതി. ഭർത്താവ് പ്രതിമാസം ഭിക്ഷ യാചിച്ചടക്കം ലഭിക്കുന്ന 25,000 രൂപയിൽ നിന്നും 10,000 രൂപ ആവശ്യപ്പെട്ടുള്ള രണ്ടാം ഭാര്യയായ യുവതിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. മൂന്നാം വിവാഹം കഴിക്കുന്നതിൽ നിന്ന് ഭർത്താവിനെ പിന്തിരിപ്പിക്കാൻ മതനേതാക്കളുടെ സഹായത്തോടെ കൗൺസിലിങ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഒന്നാം ഭാര്യക്കൊപ്പം ജീവിക്കുമ്പോൾ തന്നെയാണ് അന്ധനായ […]

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു വിദ്യാർഥികൾക്ക് നിസ്സാര പരുക്ക്.

വാമനപുരത്ത് സ്കൂൾ വിദ്യാർഥികളുമായി വന്ന ബസ് വയലിലേക്ക് മറിഞ്ഞു. 11 വിദ്യാർഥികൾക്ക് നിസ്സാര പരുക്കേറ്റു. വാമനപുരം പരപ്പാറമുകൾ നോബിൾ എസ്കെവി എൽപിഎസിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്. സ്കൂളിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന സ്വകാര്യ വാഹനം ആണ് അപകടത്തിൽപെട്ടത്. രാവിലെ 9.30ന് വാമനപുരം മാവേലി നഗറിനു സമീപം കോട്ടുകുന്നം റോഡിലേക്കുള്ള ഭാഗത്തെ വയലിലേക്ക് തിരിയുന്ന റോഡിന്റെ വശത്തായിരുന്നു അപകടം. സ്കൂൾ ബസ് തിരിക്കുന്നതിനു വേണ്ടി പിറകിലേക്ക് എടുക്കുമ്പോൾ കരിങ്കൽ കെട്ട് ഇടിയുകയും വാഹനം മറിയുകയുമായിരുന്നു. ധ്യാൻ […]

ആ​ഗോള അയ്യപ്പസം​ഗമത്തിന് തുടക്കം.

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് തുടക്കം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ദേവസ്വംമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. സം​ഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  തമിഴ്‌നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച. പകൽ 12 […]

മണിപ്പുരിൽ അസം റൈഫിൾസിനു നേരെ ആക്രമണം 2 സൈനികർക്ക് വീരമൃത്യു.

മണിപ്പുരിൽ അസം റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം. അജ്ഞാതർ നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്നു പേർക്ക് പരുക്കേറ്റു. ബിഷ്ണുപുർ ജില്ലയിലെ നംബോൽ സബാൽ ലെയ്കെയിൽ വൈകിട്ട് ആറോടെയാണ് ആക്രമണമുണ്ടായത്.  ഇംഫാലിൽനിന്ന് ബിഷ്ണുപുരിലേക്ക് വരുകയായിരുന്ന സൈനികരുടെ വാഹനം ഒരു സംഘം തോക്കുധാരികൾ ആക്രമിക്കുകയായിരുന്നെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്തു.

നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.

എരുമേലി : സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന് സമീപം നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ പ്രപ്പോസ് കണ്ണങ്കര ഭാഗത്ത് താമസിക്കുന്ന സാജനാണ് ഗുരുതരമായി പരിക്കേറ്റത് . റോഡിലൂടെ നടന്ന് പോയ യുവാവിനും പരുക്കുണ്ട്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. തൊട്ടടുത്തുള്ള വീടിന്റെ മതിൽ തകർത്താണ് വാഹനം നിന്നത്.

വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിയുമായി കേരളം മുന്നോട്ട്.

മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനവുമായി കേരളം മുന്നോട്ട് നീങ്ങുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് സര്‍ക്കാരിനെ ഈ തീരുമാനത്തിലേക്കെത്തിച്ച ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകാരാണ്. മൃഗങ്ങളെ കൊല്ലാന്‍ വേണ്ടിയല്ല, മനുഷ്യ ജീവന് സുരക്ഷ തേടിയായിരുന്നു കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ ചക്കിട്ടപ്പാറ നിവാസികള്‍ പോരാടിയത്. അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കിയതോടെ ഏറെ ആഹ്ളാദത്തിലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് നിവാസികള്‍. ഈ പഞ്ചായത്തിലെ പത്തു വാർഡുകളിലെ ജനങ്ങൾ […]

തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതിനേത്തുടർന്ന്.

സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ. റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു. മേയർ ആര്യാ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ അറിയിച്ചു. തിരുവനന്തപുരം കോർ‌പറേഷനിലെ മുട്ടത്തറ വാർ‌ഡിൽ‌ റോഡ് […]

കെ എസ് ആർ ടി സി സർവീസ് പുനരാരംഭിച്ചു.

എരുമേലി : മുക്കൂട്ടുതറ, എലിവാലിക്കര, തുമരംപാറ റൂട്ടിൽ കെ. എസ്. ആർ. ടി . സി യുടെ സർവീസ് പുനരാരംഭിച്ചു. തുമരംപാറ ഉൾപ്പെടുന്ന ഗ്രാമീണ മേഖലയിൽ മാസങ്ങളായി സർവീസ് നിർത്തി വെച്ചിരുന്ന ബസ് ആണ് ഇന്നുമുതൽ സർവീസ് ആരംഭിച്ചത്. രാവിലെ ഒമ്പതിന് മുക്കൂട്ടുതറയിലെത്തുന്ന ബസ് എലിവാലിക്കര വഴി തുമരംപാറയിൽ 9.15 ന് എത്തും. തുടർന്ന് 9.25 ന് എരുമേലി സെന്ററിൽ എത്തിയ ശേഷം കാഞ്ഞിരപ്പള്ളി, പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തും. രാവിലെ 10.30 നാണ് പൊൻകുന്നത്ത് ബസ് […]

Back To Top