അവയവദാനംപ്രസൂൺ കല്ലോടിനെ ആദരിച്ചു.

അവയവദാനംപ്രസൂൺ കല്ലോടിനെ ആദരിച്ചു.

അരിക്കുളം : അവയവ ദാനം പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ പ്രസൂണ്‍ കല്ലോടിനെ എസ്എന്‍ഡിപി യൂണിയന്‍ ആദരിച്ചു. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ അവയവങ്ങൾ ദാനം ചെയ്തിരിക്കുകയാണ് പ്രസൂൺ കല്ലോട്. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ പ്രസൂൺ സാമൂഹ്യ പൊതുരംഗത്തും സജീവമാണ്.എസ്എന്‍ഡിപി പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തില്‍ നേതാക്കള്‍ വീട്ടിലെത്തി ആദരിക്കുകയായിരുന്നു. പേരാമ്പ്ര യൂണിയന്‍ വൈസ് പ്രസിഡന്റ് വി സി നാരായണന്‍ ഉപഹാരം നൽകി. ചടങ്ങിൽ ബോർഡ് മെമ്പർ ബാബു കാരയാട്, കുഞ്ഞിരാമൻ കീഴലത്ത്, പ്രകാശൻ കല്ലോട്, ശ്രീജബിജു എന്നിവർ സന്നിഹിതരായി.


റിപ്പോർട്ട്‌ :Chandraniscra Karayad Village News.

Leave a Reply

Your email address will not be published. Required fields are marked *

Back To Top