പേപ്പറിന് വര്‍ദ്ധിപ്പിച്ച ജിഎസ്ടി കുറക്കുക IDPWOA മലപ്പുറം ജില്ലാ കമ്മിറ്റി.

പേപ്പറിന് വര്‍ദ്ധിപ്പിച്ച ജിഎസ്ടി കുറക്കുക IDPWOA മലപ്പുറം ജില്ലാ കമ്മിറ്റി.

മലപ്പുറം : ഫോട്ടോസ്റ്റാറ്റ് പേപ്പറുകള്‍ക്ക് 12 ശതമാനത്തിൽ നിന്ന് 18% ആക്കിയ ജിഎസ്ടി വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഫോട്ടോസ്റ്റാറ്റ് ഓണ്‍ലൈന്‍ സേവന മേഖലയിലെ സംഘടനയായ ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷന്‍ (IDPWOA) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ജി.എസ്.ടി ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
സര്‍ക്കാര്‍ സര്‍ക്കാരിതര സേവനങ്ങളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത ഫോട്ടോസ്റ്റാറ്റ് മേഖലയില്‍ തൊഴില്‍ നടത്തുന്നവരും തൊഴിലാളികളുമായ സാധാരണക്കാരായ വനിതകളും ഭിന്നശേഷിക്കാരു
മടങ്ങുന്ന ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നടപടി പുന പരിശോധിക്കണമെന്നും വര്‍ധിപ്പിച്ച ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കി പേപ്പര്‍ വില ഏകീകൃതമാക്കണമെന്നും ഈ സമരം ഒരു സൂചന മാത്രമാണ് എന്ന് നേതാക്കള്‍ വ്യക്തമാക്കി.
ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് കെ ജി സെല്‍മാഭായി നിര്‍വഹിച്ചു,
സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് മണ്ടത്തറ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം അലവി
ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാന്‍ നിസാമി, ധര്‍ണ്ണയില്‍ കെ വി വി ഇ എസ് മലപ്പുറം മുനിസിപ്പല്‍ സെക്രട്ടറി മുജീബ് അനീഷ് അരീക്കോട്, ഫൈസല്‍ ഇംപീരിയല്‍, അഷ്റഫ് മങ്കട, രഞ്ജിത്ത് പന്തല്ലൂര്‍, ജസീല പടിഞ്ഞാറ്റുംമുറി, ഷബ്ന കാളികാവ്, റുക്സാന മഞ്ചേരി, നസീമ താഴേക്കോട് എന്നിവര്‍ സംസാരിച്ചു.

റിപ്പോർട്ടർ : അനീഷ് അരീക്കോട് വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

Back To Top