ഇപ്പോഴും നവീകരിക്കാത്ത കുളം ഉദ്ഘാടനത്തിലേക്ക്.

ഇപ്പോഴും നവീകരിക്കാത്ത കുളം ഉദ്ഘാടനത്തിലേക്ക്.

തലസ്ഥാനത്തെ പേരൂർക്കട വാർഡിലെ മണ്ണാമൂലയിൽ നവീകരിച്ച കുളം എന്ന പ്രഖ്യാപനത്തോടെ ഇന്ന് മേയറും ഡെപ്യൂട്ടി മേയറും എം എൽ എ യും ചേർന്ന് ഇന്ന് ഉദ്ഘാടനം തീരുമാനി ച്ചിരിക്കുന്ന കോട്ടിലക്കോണം കുളത്തിന്റെ യഥാർത്ഥ ചിത്രമാണിത്. ഇന്നലെ വൈകുവോളവും ഒരു നവീകരണവും ശുദ്ധീകരണവും നടന്നിട്ടില്ല. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണ്ണിൽപൊടിയിടൽ ഉടായിപ്പ് എന്നാണ് നാട്ടുകാരുടെ അഭിപ്രായം. തദ്ദേശ വാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉദ്ഘാടനം മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.


വില്ലേജ് ന്യൂസ് : ഹരികിഷോർ ഉള്ളൂർ

Leave a Reply

Your email address will not be published. Required fields are marked *

Back To Top