പാലക്കാട്ടെ ഖദീജയ്ക്ക് തിരിച്ചു കിട്ടിയത് 21 വർഷം മുൻപ് നഷ്ടപ്പെട്ട മൂന്നരപ്പവൻ; ഒപ്പം ഒരു കത്തും
21 വർഷം മുൻപ് ഖദീജയും മകൻ ഇബ്രാഹിമും വളാഞ്ചേരി വലിയകുന്നിലേക്ക് ഡോക്ടറെ കാണാൻ പോയ യാത്രയ്ക്കിടെയാണ് മാല നഷ്ടപ്പെട്ടത് 21 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണമാല പുതിയ രൂപത്തിൽ തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറം പട്ടന്മാരുടെതൊടി കുടുംബം. പരേതനായ അബുവിൻ്റെ ഭാര്യ ഖദീജയ്ക്ക് (65) യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൂന്നരപ്പവൻ മാലയാണ് ഈ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഖദീജയുടെ മകൻ ഇബ്രാഹിമിൻ്റെ ഫോണിലേക്ക് ഒരു വിളി വന്നു. കടയിൽ ഒരു കൊറിയർ ഏൽപ്പിച്ചിട്ടുണ്ടെന്നും […]



