ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറും! വി ഡി സതീശൻ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലിലെന്ന് വെള്ളാപ്പള്ളി

ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്താൻ പോകുകയാണെന്നും വെള്ളാപ്പള്ളി ആലപ്പുഴ: ആഗോള അയ്യപ്പ സംഗമം ഒരു അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പന്റെ ശക്തി രാജ്യത്തുടനീളമുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ളവരെ സംഘടിപ്പിച്ച് നടത്തുന്ന ഈ സംഗമം വലിയൊരു അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്താൻ പോകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വികസനം സംസ്ഥാനത്തിനും രാജ്യത്തിനും വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുമെന്നും, ഇതിനോട് സഹകരിക്കാത്തവർ ചരിത്രത്തിലെ അപഹാസ്യ കഥാപാത്രങ്ങളായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി തിരഞ്ഞെടുപ്പിന് […]

അത്തപ്പൂക്കള വിവാദം; കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ പൂക്കളത്തിൽ സിന്ദൂരം പതിപ്പിച്ച് സുരേഷ് ഗോപി

ക്ഷേത്ര ഭരണസമിതിയുടെ പരാതിയെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു കൊല്ലം മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കളവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. വിവാദത്തിന് കാരണമായ പൂക്കളം ഒരുക്കിയ സ്ഥലം അദ്ദേഹം സന്ദർശിച്ചു. കേസിൽ ഉൾപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിച്ച് പൂക്കളത്തിനുള്ളിൽ സിന്ദൂരം വിതറിയാണ് സുരേഷ് ഗോപി തന്റെ നിലപാട് അറിയിച്ചത്. ക്ഷേത്ര ഭരണസമിതിയുടെ പരാതിയെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 27 പേർക്കെതിരെ ശാസ്താംകോട്ട […]

പാലക്കാട്ടെ ഖദീജയ്ക്ക് തിരിച്ചു കിട്ടിയത് 21 വർഷം മുൻപ് നഷ്ടപ്പെട്ട മൂന്നരപ്പവൻ; ഒപ്പം ഒരു കത്തും

21 വർഷം മുൻപ് ഖദീജയും മകൻ ഇബ്രാഹിമും വളാഞ്ചേരി വലിയകുന്നിലേക്ക് ഡോക്ടറെ കാണാൻ പോയ യാത്രയ്ക്കിടെയാണ് മാല നഷ്ടപ്പെട്ടത് 21 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണമാല പുതിയ രൂപത്തിൽ തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറം പട്ടന്മാരുടെതൊടി കുടുംബം. പരേതനായ അബുവിൻ്റെ ഭാര്യ ഖദീജയ്ക്ക് (65) യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൂന്നരപ്പവൻ മാലയാണ് ഈ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഖദീജയുടെ മകൻ ഇബ്രാഹിമിൻ്റെ ഫോണിലേക്ക് ഒരു വിളി വന്നു. കടയിൽ ഒരു കൊറിയർ ഏൽപ്പിച്ചിട്ടുണ്ടെന്നും […]

മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ നേരിയ മഴ തുടരും; യെല്ലോ അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ നേരിയ മഴ തുടരുമെന്ന് അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് […]

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലേക്ക് മടങ്ങണം; തൃശ്ശൂരിലെ ഓണപരിപാടികളിൽ സുരേഷ് ​ഗോപി പങ്കെടുക്കില്ല

തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളിയിലും പങ്കടുക്കില്ല. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നതിനാലാണ് ഈ തീരുമാനം. തൃശൂരിലെ ജനങ്ങളോട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.അതുപോലെ, ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇരിങ്ങാലക്കുടയിൽ നിന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് ഞാൻ വിലമതിക്കുകയും പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു‌വെന്ന് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കറിച്ചു. സുരേഷ് […]

അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ 10 വയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: മാനിപുരം ചെറുപുഴയിൽ അമ്മയോടൊപ്പം കുളിക്കാനെത്തിയ പത്തുവയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. അമ്മയോടൊപ്പം രണ്ടു കുട്ടികളാണ് പുഴയിൽ കുളിക്കാനെത്തിയത്. ഇതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഒഴുക്കിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. പുഴയുടെ മറുവശത്ത് തുണി അലക്കിക്കൊണ്ടരുന്ന സ്ത്രീ കുട്ടികൾ വെള്ളത്തിൽ വീഴുന്നത് കണ്ടതോടെ ബഹളം വച്ച് ആളെക്കൂട്ടുകയായിരുന്നു. തുടർന്ന് മുക്കത്ത് നിന്ന് ഫയർഫോഴ്സെത്തി ഒഴുക്കിൽപ്പെട്ട 12 വയസ്സുകാരനെ രക്ഷപ്പെടുത്തി. കാണാതായ പത്തുവയസ്സുകാരിക്കായി തിരച്ചിൽ നടത്തുകയാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തുന്നത്.

തിരുവോണ ദിനത്തിൽ അമ്മത്തൊട്ടിൽ പുതിയ അതിഥി

തിരുവനന്തപുരം: തിരുവെണ ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അ‌തിഥിയെത്തി. നാലു ദിവസം പ്രായമുള്ള പെൺ കുഞ്ഞിനെയാണ് ലഭിച്ചത്. കുഞ്ഞിന് തുമ്പ എന്നാണ് പേരിട്ടിരിക്കുന്നത്. നിലവിൽ കു‍ഞ്ഞ് ആയമാരുടെ പരിചരണത്തിലാണ്. ഈ വർഷം അമ്മത്തൊട്ടിലിൽ കിട്ടുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ. ഇന്ന് ഉച്ചയോടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടുകയായിരുന്നു.

ശബരിമല നട ഇന്ന് തുറക്കും; മൂന്ന് ദിവസം സന്നിധാനത്ത് ഓണസദ്യ

ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും ശബരിമല ക്ഷേത്രം തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 6 ജില്ലകളിൽ‌ യെലോ അലർട്ടാണ്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്. . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് […]

കണ്ണൂരിൽ വീടിനുള്ളിൽ സ്ഫോടനം; വീട് പൂർ‌ണമായും തകർന്നു: മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

മരിച്ചയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു കണ്ണൂർ: കണ്ണൂർ കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പടക്കനിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകരുകയും, സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മരിച്ചയാളുടെ ശരീരഭാഗങ്ങൾ ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. അനൂപ് എന്നയാളാണ് ഈ വീട് വാടകയ്ക്കെടുത്തിരുന്നത്. ഇയാൾക്ക് പടക്കക്കച്ചവടമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ […]

Back To Top