സ്ത്രീ സുരക്ഷാ പദ്ധതി
എപിഎല്ലുകാർക്കില്ലെന്ന വിവരം മറച്ചുവച്ച് പ്രചാരണം നടത്താൻ എൽഡിഎഫ് നിർദേശം. സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അപേക്ഷിക്കാനുള്ള ഫോമുകൾ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിതരണം ചെയ്യണമെന്ന് പ്രവർത്തകർക്ക് എൽഡിഎഫ് കോർപറേഷൻ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ നിർദേശം. എന്നാൽ ആനുകൂല്യം എപിഎൽ വിഭാഗക്കാർക്ക് ലഭിക്കില്ലെന്നത് വ്യക്തമായി പറയേണ്ടതില്ലെന്ന് പ്രചാരണ പരിപാടികകളുമായി ബന്ധപ്പെട്ടിറക്കിയ സർക്കുലർ നിർദേശിക്കുന്നു. വീടുകൾ സന്ദർശിച്ച് റേഷൻ കാർഡ് പരിശോധിച്ച ശേഷം ഫോമുകൾ നൽകണം. എപിഎല്ലിൽ ഉൾപ്പെട്ട വനിതകളോട് വിവരം ചോദിക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം കാര്യങ്ങൾ […]



