സത്യപ്രതിജ്ഞയ്ക്ക് കാത്തു നിൽക്കാതെ മടക്കം

സത്യപ്രതിജ്ഞയ്ക്ക് കാത്തു നിൽക്കാതെ മടക്കം

സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ പഞ്ചായത്ത് അംഗം മരിച്ചു. കോട്ടയം മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് അംഗമായ കോൺഗ്രസിലെ പ്രസാദ് നാരായണനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുപ്പതു വർഷമായി തദ്ദേശ ജനപ്രതിനിധിയായിരുന്നു പ്രസാദ് . കോൺഗ്രസ് സ്ഥാനാർഥിയായാണ് പ്രസാദ് നാരായണൻ ജയിച്ചത്. ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജിയിച്ചു. 30 വർഷമായി പഞ്ചായത്തംഗമായിരുന്നു.

നാളെയാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ​ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോർപറേഷനുകളിൽ പകൽ 11.30നുമാണ് ചടങ്ങ്‌. മുന്നണികൾക്ക്‌ തുല്യ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ സ്ഥാനത്തിന്‌ നറുക്കെടുപ്പ് നടക്കും. ത്രിതല പഞ്ചായത്തുകളിൽ 27നും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 26നുമാണ്‌ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കേണ്ടത്‌

Leave a Reply

Your email address will not be published. Required fields are marked *

Back To Top