ട്വിസ്റ്റ് (കഥ)

ട്വിസ്റ്റ് (കഥ)

രാജേഷ് രാവിലെ പ്രാർത്ഥനയോടെ എണീറ്റു. കഴിഞ്ഞ കുറേ ദിവസങ്ങൾ ആയി എന്തെങ്കിലും എഴുതിയിട്ട് ദൈവമേ ഇന്നെങ്കിലും ഒന്ന് എഴുതണം.” പേന എടുക്കുമ്പോൾ തന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കടന്നു വരുന്നുണ്ട്. പല കാരണങ്ങൾ കൊണ്ട് എഴുത്തിനെ മാറ്റിനിർത്തിയ രാജേഷ് കടുത്ത തീരുമാനമെടുത്തു.
പലപ്പോഴും ശല്യപ്പെടുത്തി കൊണ്ടിരിക്കുന്ന ഫോൺ കാളുകൾ, അതിഥികൾ, ഇതൊക്കെ ഒഴിവാക്കി എഴുതാനിരുന്നു .പുലർക്കാലം എഴുതാൻ പറ്റിയ സമയം തന്നെ. മനസ്സിനെ ഏകാഗ്രമാക്കി ഒരു കഥ എഴുതി തീർത്തു.

പല കുറി വായിച്ചു തെറ്റുകൾ തിരുത്തി, പലപ്പോഴും സംഭവിക്കുന്നത് പോലെ ഈ കഥയിലും ഉണ്ടാകാതിരിക്കട്ടെ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ഏതെന്നും സംഭവിക്കില്ല എന്ന തീരുമാനത്തോടെ ആ കഥ കവറിൽ ഇട്ടു ,നേരെ പോസ്റ്റ് ഓഫീസിലേക്ക് കുതിച്ചു എന്നിട്ട് ആ കഥ പ്രശസ്തമായ ഒരു വാരികയ്ക്ക് അയച്ചുകൊടുത്തു. മനസ്സ് ശാന്തമായി. തിരികെ വരുന്ന വഴിയിൽ കടയിൽ കയറി നാരങ്ങാനീര് കുടിച്ചതിനുശേഷം, എഴുതുവാൻ ആയി കുറെ വെള്ള പേപ്പറും വാങ്ങി റോഡിലൂടെ നടന്ന് വീട്ടിലേക്ക് പോകുമ്പോഴും വീണ്ടും ഒരു വട്ടം കൂടി രാജേഷ് ചിന്തിക്കുക ആയിരുന്നു. അങ്ങനെ സംഭവിക്കാതിരുന്നുവെങ്കിൽ. വീട്ടിലെത്തി അന്നത്തെ പത്രം ഒന്ന് ഓടിച്ചു നോക്കി അപ്പോഴാണ് ഭാര്യ വനജയുടെ അന്വേഷണം.. നിങ്ങൾ രാവിലെ എവിടെ ആണ് കാപ്പി പോലും കഴിക്കാതെ പോയത്?

അതൊരു കഥ അയക്കുവാനാ….. …അപ്പോഴേക്കും വനജക്ക് മനസ്സിലായി ഈ മനുഷ്യൻ ഒരു കാലത്തും ഗുണം പിടിക്കില്ല എന്ന്. രാവിലെ കാപ്പികുടി കഴിഞ്ഞ് രാജേഷ് വീണ്ടും പത്രവാരായണത്തിലേക്ക് മുഴുകി, അപ്പോൾ പുറത്ത് സൈക്കിളിന്റെ ഒരു ബെല്ല് കേൾക്കുകയുണ്ടായി,അതെ പോസ്റ്റുമാൻ ആണല്ലോ വന്നിരിക്കുന്നത് എപ്പോഴും കാണാറുള്ള കത്തുകളുടെ കൂട്ടത്തിൽ ഒന്ന് രണ്ട് വാരികകളും ഉണ്ടായിരുന്നു .അതിൽനിന്ന് ഒരു വാരികഎടുത്ത് രാജേഷ് ഒന്ന് ഓടിച്ചു നോക്കി, അതിൽ ഒരു പ്രശസ്ത എഴുത്തുകാരിയുടെ കഥ കണ്ടു ടൈറ്റിൽ കൊള്ളാം ഒന്ന് വായിച്ചു നോക്കിയാലോ പിന്നീട് ഏതൊന്നും ആലോചിച്ചില്ല വായന തുടങ്ങി ആകാംക്ഷയോടെ ഒന്ന് രണ്ട് കോളങ്ങൾ വായിച്ചപ്പോൾ അതിൽ പതിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിഞ്ഞു തുടങ്ങി.
എല്ലാവരും എന്നെപ്പോലെ ചിന്തിക്കുന്നത് എന്ത്? അതോ അവരൊക്കെ ചിന്തിക്കുന്നത് പോലെയാണോ ഞാനും ചിന്തിക്കുന്നത്? മനസ്സ് ആകെ കലുഷിതമായി കാലത്തെ എണീറ്റ് വെറുതെ എഴുതേണ്ടില്ലായിരുന്നു .ഇങ്ങനെ ഒരു കഥ ,അയയ്ക്കേണ്ടിയും ഇല്ലായിരുന്നു. ഇതൊക്കെ കണ്ടിട്ട് വനജ പറഞ്ഞു ആ കഥയും നിങ്ങൾ എഴുതിയ കഥയുടെ ട്വിസ്റ്റും ഒന്നല്ലേ ?തികഞ്ഞ പരാജിതനായ രാജേഷ് ഒരു തീരുമാനത്തി, ഞാൻ ഈ പണി നിർത്തുകയാണ് ദൈവമേ എന്തെഴുതിയാലും അനുകരണം തന്നെ …

Leave a Reply

Your email address will not be published. Required fields are marked *

Back To Top