മതം മനുഷ്യനെ മയക്കുന്ന കറുപ്പ് അല്ല

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് അല്ല

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലെന്നും ഏത് മതമാണെങ്കിലും മതവിദ്യാഭ്യാസം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല എം എൽ എ. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത ശതാബ്ദി സന്ദേശ യാത്രക്ക് ആലപ്പുഴ കടപ്പുറത്ത് നൽകിയ സ്വീകരണത്തിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യുവതയുടെ അടിത്തറ മതവിദ്യാഭ്യാസമാണ്.


സമസ്തയുടെ മുന്നേറ്റം സമൂഹത്തിന് ഗുണകരമാകും. രാജ്യത്തെ മതേതരത്വത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് പ്രധാന മന്ത്രി നേതൃത്വം നൽകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. രാജ്യം ഏറ്റവും കൂടുതൽ ഭരിച്ചത് മുസ് ലിം രാജാക്കൻമാരാണ്. എന്നാൽ അവർ ഇസ്ലാം പ്രചരിപ്പിക്കാൻ ശ്രമിച്ചില്ല. ഇപ്പോൾ രാജ്യത്തെ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ പോരാടണം. കേരളം അതിന് ഉദാഹരണമാണ്. എല്ലാമതങ്ങളും ഒരുമിച്ച് പോകുന്ന കേരളീയ പാരമ്പര്യം നിലനിർത്തണമെന്നും ചെന്നിത്തല കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top