വർഗീയ വിഷലിപ്തമായ ആഹ്വാനങ്ങളെ തള്ളിക്കളയണം

വർഗീയ വിഷലിപ്തമായ ആഹ്വാനങ്ങളെ തള്ളിക്കളയണം

കേരളത്തിലെ ചില ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂ‌ളുകളിൽ ക്രിസ്‌മസ്‌ ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സ്കൂളുകളിലും മറ്റും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടയാളം കൂടിയാണ്.

വിദ്യാർത്ഥികളിൽ മതേതര കാഴ്ചപ്പാടും പരസ്‌പര സൗഹൃദവും സഹവർത്തിത്വവും വളർത്താനാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നേരത്തെ ഓണാഘോഷത്തിന് എതിരെ പോലും ആർഎസ്എസ് രംഗത്തുവന്നിരുന്നു. ഓണം, ക്രിസ്മസ്, വിഷു, ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന നാടാണ് നമ്മുടേതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top