വേടന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ കേരള ഹൈക്കോടതി തടഞ്ഞു

  വേടൻ മറ്റ് പെൺകുട്ടികളെയും വിവാഹ വാഗ്ദാനം നൽകിയാണോ പീഡിപ്പിച്ചതെന്ന് പരിശോധിക്കണമെന്ന് പരാതിക്കാരി പറ‍‍ഞ്ഞു റാപ്പർ വേടൻ കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ അറസ്റ്റ്‌ തിങ്കളാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്‍റെ അറസ്റ്റ് […]

‘സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും’: മന്ത്രി വി ശിവൻകുട്ടി

    പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക മന്ത്രി വി ശിവൻകുട്ടി ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ […]

‘യുവനേതാവിൽ നിന്നുള്ള ദുരനുഭവം പാർട്ടിയിലെ മുതിർന്നവരോട് പറഞ്ഞപ്പോൾ മറുപടി അതവന്റെ കഴിവ്’ യുവനടി

    ഒരുപാട് സ്ത്രീകൾക്ക് ഈ യുവ നേതാവിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ധാർമികതയുണ്ടെങ്കിൽ മുതിർന്ന നേതാക്കൾ ഇത്തരം യുവ നേതാക്കളെ നിയന്ത്രിക്കാൻ തയ്യാറാകണമെന്ന് റിനി യുവ രാഷ്ട്രീയ നേതാവിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞപ്പോൾ, ‘അത് അവന്റെ കഴിവാണ്’ എന്ന് ഒരു പ്രമുഖ വ്യക്തി പരിഹസിച്ചതായി മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്ജ് വെളിപ്പെടുത്തി. ആരോപണവിധേയനായ വ്യക്തിയെ പിന്തുണയ്ക്കുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. ഒരുപാട് സ്ത്രീകൾക്ക് ഈ യുവ നേതാവിൽ നിന്ന് […]

അയ്യയ്യേ നാണക്കേട്…; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധം

    വിവാദമുണ്ടായപ്പോൾ ഏത് എംഎൽഎയാണ് ഹൂ കെയേഴ്സ് എന്നു പറഞ്ഞത് എന്ന് ബിജെപി നേതാക്കൾ ചോദിച്ചു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട് ഓഫീസിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവർത്തകർ ഓഫീസ് വളഞ്ഞിരിക്കുകയാണ്. ഇത് നാണക്കേടാണെന്നും രാഹുൽ രാജിവെച്ചു പോകണം എന്നുമാണ് ബിജെപി പ്രവർത്തകർ മുഴക്കുന്ന മുദ്രാവാക്യം. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് സി കൃഷ്ണ കുമാർ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. കേരളത്തിനു മുഴുവൻ രാഹുൽ […]

ബൈക്കിൽ പറ്റിയ പെയിന്റ് തെളിവായി; യുവാവിന്‍റെ മരണം കാട്ടുപന്നിയിടിച്ചല്ല, കാറിടിച്ചെന്ന് കണ്ടെത്തൽ

    അപകട സ്ഥലത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടതോടെ അപകടം പന്നിയിടിച്ചാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബൈക്കിൽ മറ്റൊരു വാഹനത്തിന്റെ പെയിന്‍റ് പറ്റിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു ആദർശ്, അപകടത്തിൽപെട്ട ബൈക്ക് തിരുവനന്തപുരം: പാലോട് മടത്തറയിൽ ടെക്നോപാർക്ക് ജീവനക്കാരനായ 26കാരൻ മരിച്ചത് ബൈക്കില്‍ പന്നിയിടിച്ചല്ലെന്ന് പൊലീസ്. തിരുമല രാമമംഗലം സ്വദേശി ആദർശ് മരിച്ചത് കാർ ഇടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ അബ്ദുൾ ഖാദറിനെ പൊലീസ് പിടികൂടി. ഇയാൾ ഓടിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സ്ഥലത്ത് കാട്ടുപന്നിയെ […]

ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനോട് പരാതിപ്പെട്ട മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ കേസ്

    രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്ന് വകുപ്പ് മന്ത്രിയോട് കരഞ്ഞ് പറഞ്ഞ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നതെന്നാണ് ആരോപണം മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാർ മലപ്പുറം: ആരോഗ്യ മന്ത്രിയോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്തതായി ആരോപണം. മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ മന്ത്രി വീണാ ജോർജിനോട് രണ്ടു മാസമായി ശമ്പളം ലഭിക്കാനുണ്ടെന്ന് ജീവനക്കാർ പറഞ്ഞിരുന്നു.ജീവനക്കാർ മന്ത്രിയെ കാണാൻ ശ്രമിച്ചത് സംഘർഷ സാധ്യതയുണ്ടാക്കി എന്നാരോപിച്ചാണ് കേസെടുത്തത്. സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മനപ്പൂർവം പ്രശ്നം […]

വേടനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു;ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല

    സാമൂഹ്യ മാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി പറഞ്ഞു കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ അറസ്റ്റ്‌ തടഞ്ഞ്‌ ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരെയാണ് അറസ്റ്റ് തടഞ്ഞത്. വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടി ആവശ്യപ്പെട്ടു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് […]

ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി 26 -കാരൻ മരിച്ചു

    കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലാണ് അപകടം ഉണ്ടായത് കണ്ണൂർ: ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. അസം സ്വദേശിയായ അമീര്‍ ഹുസൈന്‍(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ അമീറിനെ ഉടൻതന്നെ പരിയാരത്തെ […]

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി സൂചന

    ക്ഷേത്രസുരക്ഷയ്ക്കായി ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് സുരക്ഷിതമാണെന്ന് സൈബ‌ർ പോലീസ് അറിയിച്ചു തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ചോർത്തിയെന്ന സംശയത്തിൽ സൈബർ പോലീസ്. ഭരണപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് സൂചന. പൂജ, നിവേദ്യം തുടങ്ങിയവ ബുക്ക് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ ഉപയോഗിക്കാൻ പുതിയ യൂസർനെയിമും പാസ്‌വേഡും സൃഷ്ടിച്ചെങ്കിലും ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ക്ഷേത്രത്തിലെ മുൻ ജീവനക്കാരൻ ഉപയോഗിച്ചിരുന്ന യൂസർനെയിമും പാസ്‍വേഡും നിലവിൽ പ്രവർത്തനക്ഷമമാണെന്ന് സൈബർ പോലീസ് നടത്തിയ […]

അമിത് ഷാ ഇനി എല്ലാ മാസവും കേരളത്തിലെത്തും; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം നേരിട്ട് വിലയിരുത്തും

    എല്ലാ വാർഡുകളിലും കുറഞ്ഞത് 25 ശതമാനം വോട്ട് ഉറപ്പാക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാർ ഉണ്ടാക്കാനാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടൽ തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി വിജയം കൊയ്യുന്നതിനായി കേന്ദ്രമന്ത്രി അമിത് ഷാ എല്ലാ മാസവും കേരളത്തിലെത്തും. പ്രവർത്തനപുരോഗതി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.തദ്ദേശ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ അവസാന ഘട്ടം വരെ കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടു വിലയിരുത്തും. കൊച്ചിയിൽ 22ന് നടക്കുന്ന യോഗത്തിൽ പുതിയ വോട്ടർമാരെ ചേർത്തതിന്റെ പുരോഗതി അദ്ദേഹം ജില്ലാ […]

Back To Top