‘നന്മയിൽ ജോൺ ക്വിഹോത്തെ’ എന്ന ഏറെ പ്രത്യേകതകളുള്ള നാടകം ഇന്നും നാളെയുമായി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വൈകുന്നേരം ആറരയ്ക്ക് രണ്ട് അവതരണങ്ങൾ സംഘടിപ്പിക്കുന്നു.
തിയേറ്റർ അക്കാദമി ഫോർ മീഡിയ ആൻഡ് പെർഫോമൻസ് ( തമ്പ് ) അവതരിപ്പിക്കുന്ന ഈ നാടകം യുവ സംവിധായകരിൽ ശ്രദ്ധേയനായ അലിയാർ അലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്റർ നടൻ സജിതുളസിദാസ് പ്രധാന കഥാപാത്രമായ ജോണിന് ജീവൻ പകരുന്നു.
തമ്പ് ഡയറക്ടർ രാജേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ഒരു സംഘം നാടകപ്രവർത്തകർ ഈ അരങ്ങിന് പിന്നിൽ അണിനിരക്കുന്നു.