വെള്ളിനേഴി. കുളക്കാട്, കുറുവട്ടൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ക്ഷേത്ര പരിപാലന സമിതിയുടെ ഭക്ഷണ കമ്മിറ്റി കൺവീനറും ഊട്ടുപുര അടുക്കളയിലെ എല്ലാമായിരുന്ന വാരിത്തൊടി മാധവൻകുട്ടിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചു ക്ഷേത്ര പരിപാലന സമിതി പ്രസിഡൻ്റ് സി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ
വെള്ളിനേഴി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ കെ അനിൽകുമാർ ആറാം വാർഡ് മെമ്പർ സി രാധാകൃഷ്ണൻ, ക്ഷേത്രം ട്രസ്റ്റ് ബോർഡ് മെമ്പർ പി ഉണ്ണികൃഷ്ണൻ, പി സ്വാമിനാഥൻ , ഒ നാരായണൻകുട്ടി, ടിപി ശങ്കരനാരായണൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.