സബ് രജിസ്ട്രാർ ലക്ഷ്മി അറസ്റ്റിൽ
തിരുവനന്തപുരം : അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവിൽക്കാൻ ഒത്താശചെയ്ത വനിത സബ് രജിസ്ട്രാറെ മ്യൂസിയം പൊലീസ് അറസ്റ്രുചെയ്തു. ശാസ്തമംഗലം സബ് രജിസ്ട്രാർ കള്ളിക്കാട് സ്വദേശി കെ.ലക്ഷ്മിയാണ് അറസ്റ്റിലായത്. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാൻ ആധാരമെഴുത്തുകാരൻ ഉൾപ്പെട്ട സംഘത്തിന് കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിഫലമായി 10 ലക്ഷവും 10 മൊബൈൽ ഫോണും ലക്ഷ്‌മി കൈപ്പറ്റിയിരുന്നു. സംഭവത്തിൽ […]



