ബിഹാറിൽ വോട്ടെടുപ്പ് നവംബർ 6നും 11നും രണ്ടുഘട്ടങ്ങളിലായി.
ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.92 കോടി പുരുഷൻമാരും 3.5 കോടി സ്ത്രീകളുമാണുള്ളത്. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആർ ഗ്യാനേഷ് കുമാർ അറിയിച്ചു. വോട്ടെടുപ്പ് നവംബർ 6നും 11നും വോട്ടെണ്ണൽ നവംബർ 14നും നടക്കും. ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. 3.92 കോടി പുരുഷൻമാരും 3.5 കോടി സ്ത്രീകളുമാണുള്ളത്. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്. ആകെയുള്ള 90,712 പോളിങ് സ്റ്റേഷനുകളിൽ 1044 […]
ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊല്ലാം.
സ്കൂളിലെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് ‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം’ എന്ന് ചോദിക്കുകയായിരുന്നു. പക്ഷേ നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം അലെർട്ട് ചെയ്തു. സ്കൂളിലെ കമ്പ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ചോദ്യം കേട്ട് അമ്പരന്ന് എഐ സംവിധാനം. വൈകാതെ സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് എഐ അലെർട്ട് ചെയ്തു. പിന്നാലെ വിദ്യാർത്ഥി പിടിയിലായി. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം […]
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ കാസർഗോഡ് സ്‌കൂളിൽ അരങ്ങേറി.
കാസർഗോഡ് : കുമ്പള ഗവ എച്ച്എസ് സ്കൂളിൽ കലോത്സവത്തിനിടെ തടഞ്ഞ പലസ്തീൻ അനുകൂല മൈം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തെത്തുടർന്നാണ് മൈം വീണ്ടും അവതരിപ്പിച്ചത്. അധ്യാപകർ ഇടപെടാൻ കാരണമായ പലസ്തീൻ അനുകൂല പ്ലക്കാർഡുകൾ ഇന്നലെ ഉണ്ടായില്ല. പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു. മൈമിനെ അനുകൂലിച്ചെത്തിയ വിവിധ സംഘടനകൾ സ്‌കൂൾ പരിസരത്ത് മുദ്രാവാക്യം മുഴക്കി.
ശബരിമല സ്വര്‍ണപ്പാളി അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി.
2019 ഡിസംബറിലാണ് മെയില്‍ അയച്ചിരിക്കുന്നത്. ദേവസ്വം വിജിലന്‍സിന്റേതാണ് കണ്ടെത്തല്‍. 2019 ഡിസംബര്‍ 9 നും 17 നുമായാണ് ഇ മെയില്‍ സന്ദേശങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചിരിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി ആശങ്ക അറിയിച്ചു. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2019 ഡിസംബറില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റായിരുന്ന എ പത്മകുമാറിന് അയച്ച രണ്ട് ഇ-മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അധിക സ്വര്‍ണം ഒരു നിരാലംബയായ പെണ്‍കുട്ടിയുടെ […]
25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ.
നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത് എസ്.നായർ. 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ. തുറവൂർ സ്വദേശിയാണ് ശരത് എസ്.നായർ നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി.
പലസ്തീൻ ഐക്യദാർഢ്യവുമായി സ്കൂളിൽ മൈം, കർട്ടൻ താഴ്ത്തി അധ്യാപകര്‍ പ്രതിഷേധം.
കുമ്പളയിലെ മൈം അവതരണം തടഞ്ഞ അധ്യാപകരിൽ ഒരാൾ സിപിഐ അനുകൂല സംഘടനയിലെ അംഗം.കാസർകോട് കുമ്പളയിൽ സർക്കാർ സ്‌കൂളിൽ പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട മൈം അവതരണം തടഞ്ഞ അധ്യാപകരിൽ ഒരാൾ ഭരണാനുകൂല സംഘടനയിലെ അംഗം. അധ്യാപകനായ സുപ്രീത് സിപിഐയുടെ എകെഎസ്ടിയു സംഘടനയിൽ അംഗമാണ്. പ്രശ്‌നമുണ്ടാക്കിയ മറ്റൊരു അധ്യാപകനായ പ്രദീപ് കുമാർ സംഘ പരിവാർ അനുകൂല ട്രേഡ് യൂണിയനായ ദേശിയ അധ്യാപക പരിഷത്ത് അംഗമാണ്. കലോത്സവ മാനുവലിന് വിരുദ്ധമായത് കൊണ്ടാണ് മൈം തടസ്സപ്പെടുത്തിയതെന്നാണ് അധ്യാപകരുടെ വാദം. മൈം നടത്തുന്നതിനായുള്ള നിബന്ധനങ്ങൾക്ക് […]
ന്യൂജൻ ആം ആദ്മിക്ക് 11000 കോടിയുടെ ആസ്തി.
എംഎൽഎമാരിൽ പോലും സമ്പന്നരായ സ്ഥാനാർത്ഥികളിലേക്കുള്ള മാറ്റം ആം ആദ്മി പാർട്ടിയിൽ ദൃശ്യമാണ്. സാധാരണക്കാരായ ആളുകളെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഒരു ദശാബ്ദം മുമ്പ് ആം ആദ്മി പാർട്ടി (എഎപി) ഉയർന്നുവന്നത്. പാർട്ടിയുടെ സമീപകാല തിരഞ്ഞെടുപ്പുകൾ ആ സ്ഥാപക തത്വത്തിൽ നിന്നുള്ള പ്രകടമായ മാറ്റത്തെ സൂചിപ്പിക്കുന്നു.
ഇന്ത്യ എന്ന വീട്ടിലെ ഒരു മുറിയാണ് പാക് അധിനിവേശ കശ്മീര്‍.
പാക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യ എന്ന വീട്ടിലെ ഒരു മുറിയാണെന്നന്നും എന്നാല്‍ അപരിചിതര്‍ അവിടെ താമസമാക്കിയെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (Mohan Bhagwat). ആ മുറി തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മധ്യപ്രദേശിലെ സത്‌നയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ ‘കടി’.
നാടകത്തിൽ ഒരു കുട്ടിക്ക് നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായയുടെ കടിയേൽക്കുന്നത്. കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം കളിക്കുന്നതിനിടെ നടന് നായയുടെ കടിയേറ്റു. നാടക പ്രവർത്തകൻ കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്.
രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു
ആശുപത്രിയുടെ രണ്ടാം നിലയിലെ ട്രോമ ഐസിയുവിലെ ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ ട്രോമ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ഐസിയു) ഞായറാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് രോഗികൾ മരിച്ചു. കൂടുതൽ രോഗികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ തിങ്കളാഴ്ച രാവിലെ ആശുപത്രി സന്ദർശിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിനായി ആറ് അംഗ ഉന്നതതല സമിതി രൂപീകരിച്ചു.സംഭവത്തിൽ […]
