മമ്മൂക്ക പഴയ മെഗാ സ്റ്റാറിനെ കണ്ടപ്പോൾ

മമ്മൂക്ക പഴയ മെഗാ സ്റ്റാറിനെ കണ്ടപ്പോൾ

തിരുവനന്തപുരം : മലയാള സിനിമയുടെ കാരണവർ, ഒരു കാലത്തെ സുന്ദരനായ കാമുകൻ, ഭാവാഭിനയ ചക്രവർത്തി, നടൻ മധുവിനെ കാണാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തി. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സന്ദർശനം. തിരുവനന്തപുരത്ത് കണ്ണന്മൂലയുള്ള ശിവഭവനിൽ വിശ്രമ ജീവിതം നയിക്കുന്ന സുന്ദരനായ ‘പരീക്കുട്ടി’ യോടൊപ്പം ഒരു മണിക്കൂറിലേറെ ചെലവിട്ട ശേഷമാണ് മമ്മൂട്ടി മടങ്ങിയത്..
“മധു സർ ഓർക്കുന്നോ”… എന്ന് തുടങ്ങിയ വർത്തമാനത്തിലൂടെ പലതും മമ്മൂട്ടി ഓർമിച്ചെടുത്തു.


പഴയ സിനിമകൾ കാണുന്നതാണ് ഇപ്പോഴത്തെ ദിനങ്ങൾ എന്ന് മധു പറഞ്ഞു.
ഇനിയും വരണം എന്ന് മമ്മൂട്ടിയെ ഓർമപ്പെടുത്തി മലയാളത്തിന്റെ മഹാനടൻ നിത്യ ഹരിത നായകനെ യാത്രയാക്കി.

വില്ലേജ് ന്യൂസ്‌ തിരുവനന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top