രാജു സ്മാരക എൻഡോവ്മെന്റ് ചടങ്ങിൽ ഡോ. ജി. ബിന്ദു അധ്യക്ഷ പ്രസംഗം നടത്തുന്നു

രാജു സ്മാരക എൻഡോവ്മെന്റ് ചടങ്ങിൽ ഡോ. ജി. ബിന്ദു അധ്യക്ഷ പ്രസംഗം നടത്തുന്നു

എസ് എൻ കോളേജിൽ പ്രൊഫ. രാജുസ്മാരകഎൻഡോവ്മെന്റ് ചടങ്ങ്.

തിരുവനന്തപുരം : ചെമ്പഴന്തി എസ് എൻ കോളേജ് ജിയോളജി വിഭാഗം മുൻ അധ്യാപകനായിരുന്ന പ്രൊഫ രാജുവിന്റെ സ്മരണാർത്ഥം പൂർവ വിദ്യാർഥി സംഘടന എൻഡോവ്മെന്റ് ചടങ്ങ് സംഘടിപ്പിച്ചു.
ഡോ എസ് സജി, ജിയോളജി വകുപ്പ് അധ്യക്ഷൻ സ്വാഗതം ആശംസിച്ചു.
ഭൂജല വകുപ്പ് മുൻ സൂപ്രണ്ടിങ് ഹൈഡ്രോ ജിയോളജിസ്റ്റ്‌ ഡോ ജി ബിന്ദു അധ്യക്ഷത വഹിച്ചു.

എസ് എൻ ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം ഡി പ്രേംരാജ് ചടങ്ങ് ഉത്ഘാടനം ചെയ്തു.
പ്രഥമ എൻഡോവ്മെന്റ് തുക ഷീലരാജുവിൽ നിന്നും ജിയോളജി മൂന്നാം വർഷ വിദ്യാർത്ഥിനി പവിത്രപ്രദീപ്‌ ഏറ്റുവാങ്ങി.

കേരള സർവ്വകലാശാല ജിയോളജി അധ്യാപകൻ ഡോ ഇ ഷാജി ആമുഖ പ്രഭാഷണം നടത്തി.

നെടുമങ്ങാട് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. മോഹൻ കുമാറിനെ ആദരിച്ചു.

മുൻ അധ്യാപകരായ എം ഡി രതീഷ് കുമാർ, ആർ കെ ശ്രീലത, ജിയോളജിസ്റ്റ് ഡോ. റെജി ശ്രീനിവാസ്, ജിയോളജി വകുപ്പ് അധ്യക്ഷൻ ഡോ. എസ് സജി തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, വിവിധ വകുപ്പുകളിലെ മുൻ അധ്യാപകർ, പ്രൊഫ. രാജുവിന്റെ ബന്ധുക്കൾ തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ശാസ്ത്ര പ്രദർശനവും നടന്നു.

എസ് എൻ കോളേജ് ജിയോളജി വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഇയോൻസ് ആണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top