മന്നം ജയന്തി അവധികളുടെ പട്ടികയിൽ, സർക്കാരിനെ പുകഴ്ത്തിഎൻ എസ് എസ്

മന്നം ജയന്തി അവധികളുടെ പട്ടികയിൽ, സർക്കാരിനെ പുകഴ്ത്തിഎൻ എസ് എസ്

തിരുവനന്തപുരം : മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നതിന് സർക്കാരിന് എൻ എസ് എസ് വക അഭിനന്ദനം. 2014ൽ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു.


എന്നാൽ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നില്ല. നിരവധി തവണ സർക്കാരിനോട് ഈ ആവശ്യം എൻഎസ്എസ് ഉന്നയിച്ചിരുന്നു. ഇപ്പോൾ സർക്കാരും എൻഎസ്എസ്സും തമ്മിൽ കൂടുതൽ അടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.


കഴിഞ്ഞ ദിവസമാണ് 2026 ലെ പൊതുഅവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചത്. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തി, പെസഹ വ്യാഴം എന്നിവ കൂടി ഉൾപ്പെടുത്തി. മന്ത്രിസഭ അംഗീകരിച്ച പട്ടികയിൽ പെസഹ വ്യാഴം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഹരി കിഷോർ വില്ലേജ് ന്യൂസ്‌ ഉള്ളൂർ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top