Category: Latest News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം.

തിരുവനന്തപുരം : കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ 2025- നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വച്ച് കഴക്കൂട്ടം എം.എൽ.എ. കടപള്ളി സുരേന്ദ്രൻ പ്രശസ്ത കഥകളി നടൻ ഹരിപ്പാട് കലാമണ്ഡലം ബാലകൃഷ്ണനെ ആദരിക്കുന്നു.

പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ.

കോഴഞ്ചേരി: അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ പരുന്തിന്റെ തുടർച്ചയായ ആക്രമണത്തിൽ വലയുന്നു.അയിരൂർ വൈദ്യശാലപ്പടി പ്രൊവിഡൻസ് ഹോമിന് സമീപ പ്രദേശങ്ങളിലെ താമസക്കാർക്കാണ് പ്രധാനമായും ദുരിതം.ചുഴുകുന്നിൽ മേലേകൂറ്റ് എം.പി.തോമസിന്റെ വീടിന് സമീപമുള്ള മരത്തിൽ നാല് ദിവസമായി നിലയുറപ്പിച്ച പരുന്ത് അതുവഴി പോകുന്നവരെയും വീടിന് പുറത്തിറങ്ങുന്നവരെയും കൊത്താൻ പറന്നിറങ്ങുകയാണ്.

ലിഫ്റ്റ് ചോദിച്ച് കയറിയ കാറിൽവച്ച് ഉടമയുടെ ‘അശ്ലീലപ്രവർത്തി’ തുർക്കിയിൽ നിന്നുള്ള ദുരനുഭവം.

യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് ട്രാവൽ വ്‌ളോഗർ അരുണിമ ബാക്ക്പാക്കർ.ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമ തന്റെ അനുഭവങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.തുർക്കിയിൽവച്ചുണ്ടായ ദുരനുഭവമാണ് അവർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.തുർക്കിയിൽ ഒരാളോട് ലിഫ്റ്റ് ചോദിച്ചു. ബിഎംഡബ്ല്യൂ കാറിൽ കയറുകയും ചെയ്തു. യാത്രയ്ക്കിടെ അയാൾ കുപ്പിവെള്ളം നൽകി.സിഗരറ്റ് വേണോയെന്ന് ചോദിച്ചു.കുറച്ചുദൂരം സഞ്ചരിച്ചതോടെ ഇയാൾ വണ്ടി നിർത്തി, സ്വയംഭോഗം ചെയ്യാൻ തുടങ്ങി.ഒരുപാട് പെൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന അടിക്കുറിപ്പോടെ അരുണിമ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.നിങ്ങൾ എന്താ ഈ ചെയ്യുന്നതെന്നൊക്കെ അരുണിമ […]

കേരള പ്രവാസി സംഘം ഏര്യാ സമ്മേളനം.

കേരള പ്രവാസി സംഘം പേരൂര്‍ക്കടഏര്യാ സമ്മേളനം സംഘം സംസ്ഥാന ട്രഷറർ സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ കരകുളം ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ CPM പേരൂര്‍ക്കട ഏരിയ സെക്രട്ടറി ബി.ബിജു ആശംസ അറിയിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി. ബി. എൽ. അനിൽ കുമാര്‍ സംഘടന റിപ്പോര്‍ട്ടും, സെക്രട്ടറി എൻ. റ്റി. സുരേഷ് പ്രവർത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് വെട്ടികുറച്ച വിമാന സർവീസുകൾ പുനസ്പിക്കണമെന്നും വർദ്ധിപ്പിച്ച യാത്ര കൂലി കുറക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര […]

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 6.0 ഗവർണർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം, 2025 ഒക്ടോബർ 2: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഫിറ്റ് ഇന്ത്യാ ഫ്രീഡം റൺ 6.0 കവടിയാർ സ്ക്വെയറിൽ ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കാർ SAI RC LNCPE യോട് സഹകരിച്ച്, ഫ്ലാഗ് ഓഫ് നടത്തി രാവിലെ 6:30 നു ഉദ്ഘാടനം ചെയ്തു.പ്രസ്തുത പരിപാടിയില് വിദ്യാർത്ഥികള്, കായിക താരങ്ങൾ, പരിശീലകര്, ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ സംഘടനകളിലെ അംഗങ്ങൾ ഉൾപെടെ 700 – ൽ അധികം ഓട്ടക്കാരുടെ ഉത്സാഹഭരിതമായ പങ്കാളിത്തം ഉണ്ടായിരുന്നു. “സ്വച്ഛതയും ആരോഗ്യമൂല്യവും” […]

രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ചതിനു പിന്നാലെ 2കുട്ടികൾ മരിച്ചു.

കേസൺ ഫാർമ(Kayson Pharma) നിർമിച്ച കഫ്സിറപ്പാണ് ആശങ്ക പരത്തിയിരിക്കുന്നത്. ഡെക്സ്ട്രോമെതോർഫൻ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ ചുമ മരുന്ന് കഴിച്ചാണ് തിങ്കളാഴ്ച അഞ്ചുവയസ്സുകാരൻ മരിച്ചത്. മരുന്ന് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കുകയായിരുന്നു. ചുമയും പനിയും ബാധിച്ചാണ് നിതീഷിനെ ചിരാനയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. ഡോക്ടർ എഴുതിക്കൊടുത്ത ചുമ മരുന്ന് രാത്രി പതിനൊന്നരയോടെയാണ് അമ്മ നിതീഷിന് നൽകിയത്. പുലർച്ചെ മൂന്നുമണിയോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അൽപം വെള്ളം കൊടുത്തതിനുശേഷം മകനെ കിടത്തിയുറക്കിയെങ്കിലും പിന്നീട് അവൻ എഴുന്നേറ്റില്ലെന്ന് […]

നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ.

ആരേയും തകര്‍ക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയത്തില്‍ കടന്നുവരേണ്ടവര്‍ ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറേണ്ടത് എന്ന ചോദ്യമാണ് ഉയര്‍ത്തിയതെന്നും റിനി പറഞ്ഞു. കൊച്ചി :  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ് സി പിഎം വേദിയിൽ. കെ.ജെ.ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ നോർത്ത് പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലായിരുന്നു റിനി പങ്കെടുത്തത്. കെ.ജെ ഷൈൻ റിനിയെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു. മുൻ മന്ത്രി കെ.ജെ ഷൈലജയാണ് പ്രതിഷേധയോ​ഗം ഉദ്ഘാടനം ചെയ്തത്. സ്ത്രീകളെ […]

നായ മൂത്രമൊഴിച്ചത് കഴുകാൻ ആവശ്യപ്പെട്ടതിന് അമ്മയെ കുത്തി.

ആലപ്പുഴ : അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തിയ പതിനേഴുകാരിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു.അച്ഛന്റെമൊഴി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.മകളെ സഖി ഷെൽട്ടർ ഹോമിലേക്കു മാറ്റി.നായ മൂത്രമൊഴിച്ചത് വീടിന്റെ തറയിൽ നിന്നും കഴുകി കളയാൻ ആവശ്യപ്പെട്ടതിനാണു മകൾ കത്തികൊണ്ട് അമ്മയെ കഴുത്തിൽ കുത്തിയത്.ഇന്നലെയായിരുന്നു സംഭവം.വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.

വയനാടിന് കേന്ദ്രസഹായം 260.56 കോടി രൂപ അനുവദിച്ചു.

വയനാടിന്റെ പുനര്‍നിര്‍മാണത്തിന് 260.56 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍.ദേശീയ ദുരന്ത ലഘൂകരണ ഫണ്ട് വഴിയാണ് തുക അനുവദിച്ചത്.തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് 2444 കോടിയും അനുവദിച്ചു.ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പദ്ധതിപ്രകാരമാണ് നഗരങ്ങള്‍ക്ക് സഹായം.നേരത്തെ 2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു.അസമിന് 2022 ലെ വെള്ളപ്പൊക്ക ദുരന്ത പുനരുദ്ധാരണത്തിന് 1270 കോടിയും അനുവദിച്ചു.വയനാട്ടിലെ പുനര്‍നിര്‍മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തുക അനുവദിച്ചത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തുക അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.2219 കോടി […]

ഗാന്ധി ജയന്തി ആശംസകൾ.

ഒക്ടോബർ 2 ഭാരതം മുഴുവൻ ദേശീയ അവധിയായി ആചരിക്കുന്നത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്.സത്യം, അഹിംസ, സമാധാനം എന്നീ മൂല്യങ്ങളിലൂടെ ലോകത്തിന് വഴികാട്ടിയ ആ യുഗപുരുഷന്റെ ത്യാഗങ്ങളെയും ജീവിതദർശനങ്ങളെയും ഓർമ്മിക്കാനുള്ള ദിനം കൂടിയാണിത്.ഈ വർഷം രാജ്യം ആഘോഷിക്കുന്നത് ഗാന്ധിജിയുടെ 156-ാമത് ജന്മദിനമാണ്.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പ്രയത്നങ്ങളും ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തതാണ്. 1869-ൽ ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ച ​ഗാന്ധിജി, ലളിത ജീവിതത്തിലൂടെയും ഉയർന്ന ചിന്തകളിലൂടെയും ജനഹൃദയങ്ങളിൽ ഇടം നേടി.ഗാന്ധിജി തന്റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ലക്ഷക്കണക്കിന് ആളുകളെ […]

Back To Top