ചാലിക്കരയിൽ റോഡിൽ തെന്നിവീണ ബൈക്ക് യാത്രികന് പിക്കപ്പ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. നടുവണ്ണൂർ സൂര്യ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരനായ
കാവുന്തറ ചെല്ലട്ടൻ കണ്ടി മുഹമ്മദ് റിൻഷാദ് (22) ആണ് ഗുരുതര പരിക്കേറ്റത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. നടുവണ്ണൂർ ഭാഗത്ത് നിന്നും പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന റിൻഷാദ് റോഡിൽ തെന്നി വീണപ്പോൾ അതുവഴി നടുവണ്ണൂർ ഭാഗത്തേക്ക് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു. സംഭവം കണ്ടു ഓടിക്കൂടിയ നാട്ടുകാരാണ് റിൻഷാദിനെ 108 ആംബുലൻസിൽ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചത്.
