ഇവയാണ് SIR നുള്ള രേഖകൾ.
51 കോടി വോട്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള എസ് ആർ ഐ നടപടികളാണ് രാജ്യത്ത് വരും ദിവസങ്ങളിൽ നടക്കുക. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 5.33 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ . 7 ലക്ഷത്തിലധികം വരുന്ന ബൂത്ത് ലെവൽ ഏജന്റുമാർ (ബി എൽ എ) എസ് ആർ ഐ പ്രക്രിയയിൽ ഭാഗഭാക്കാകും.
നവംബർ നാലുമുതൽ ഡിസംബർ നാലുവരെ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട നടപടി ക്രമം നടക്കുക. ബി എൽ ഒമാർ ഓരോ വീടുകളിലും മൂന്നു തവണ സന്ദർശിക്കും. ഇതുമായി ബന്ധപ്പെട്ട പരിശീലനവും അച്ചടി രേഖകളും ഉടൻ തയ്യാറാക്കും.
ഡിസംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി എട്ടുവരെ പരാതി സ്വീകരിക്കും. തുടർന്ന് ജനുവരി 31ന് പരാതിയുമായി ബന്ധപ്പെട്ട വിശദീകരണം കേൾക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന രേഖകൾ ചുവടെ നൽകുന്നു
1) കേന്ദ്രസർക്കാരിലെയോ സംസ്ഥാന സർക്കാരിലെയോ പൊതുമേഖലാ സ്ഥാപനങ്ങളിലെയോ സ്ഥിരം ജീവനക്കാർക്കോ അല്ലെങ്കിൽ പെൻഷൻ കാർക്കോ അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ പെൻഷൻ പേയ്മെന്റ് ഓർഡർ.
2) 01/07/1987ന് മുൻപ് സർക്കാരോ പ്രാദേശിക അധികൃതരോ ബാങ്കുകളോ പോസ്റ്റ് ഓഫീസോ എൽഐസിയോ പൊതുമേഖലാ സ്ഥാപനങ്ങളോ അനുവദിച്ചിട്ടുള്ള ഐഡി കാർഡ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രേഖ.
3) ബന്ധപ്പെട്ട അധികാരികൾ നൽകിയ ജനന സർട്ടിഫിക്കറ്റ്
4) പാസ്പോർട്ട്.
5) അംഗീകൃത ബോർഡുകൾ, സർവകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ/ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.
6) വനാവകാശ സർട്ടിഫിക്കറ്റ്.
7) ഒ ബി സി/ എസ് സി/ എ സ്ടി അല്ലെങ്കിൽ യോഗ്യതയുള്ള അതോറിറ്റി നൽകുന്ന ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ്
8 ) ദേശീയ പൗരത്വ രജിസ്റ്റർ ( നിലനിൽക്കുന്നിടത്തെല്ലാം)
9) സംസ്ഥാന/ തദ്ദേശ അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ.
10) സർക്കാരിന്റ സർക്കാരിന്റെ ഭൂമി/ വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്.
11 ) ആധാർ തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നതിന് 09/09/2025ന് പുറത്തിറക്കിയ 23/ 2025 ഇ ആർ എസ് / വോളിയം II -ലെ നിർദേശങ്ങൾ ബാധകമായിരിക്കും.
12) ബന്ധപ്പെട്ട സംസ്ഥാന അധികാരികൾ നൽകുന്ന സർട്ടിഫിക്കേറ്റ്.
