Category: Latest News

സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്ത്; സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡർ.

തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം : ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്. സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ പ്രോമോ വീഡിയോ മന്ത്രി ജി ആര്‍ അനില്‍ പ്രകാശനം ചെയ്തു.

പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം : ഗവ സിറ്റി വൊക്കേഷണഷൽ ഹയർ സെക്കന്ററി സ്കൂളിനായി നിർമ്മിച്ച പുതിയ ബഹുനില മന്ദിരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.അഡ്വ വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷനായിരുന്നു.പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 3.26 കോടി രൂപയും അഡ്വ വി കെ പ്രശാന്ത് എം എൽ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപയും ചേർത്ത് 4.25 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.മൂന്ന് നിലകളിലായി 13225 […]

എം എസ് ബാബുരാജ് പുരസ്കാരം.

ബാബുരാജിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ളപുരസ്‌കാരം 47 മത്എം. എസ് ബാബുരാജ് അനുസ്മരണ ചടങ്ങിൽ വച്ച് പി.പി.ശശീന്ദ്രൻ (ഡെപ്യൂട്ടി എഡിറ്റർ മാതൃഭൂമി)അനിൽ രാധാകൃഷ്ണൻ(മനോരമ ) വിനീഷ് വിദ്യാധരൻ (പ്രസിഡൻ്റ് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി )എന്നിവരിൽ നിന്ന് സുനിൽകുമാർ, ജബ്ബാർബാബുരാജ് എന്നിവർ സ്വീകരിക്കുന്നു.

കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം.

കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം. ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെവി കോംപ്ലക്സിലാണ്തീപിടിത്തം ഉണ്ടായത്. നിരവധി കടകള്‍ക്ക് തീപിടിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.വൈകീട്ട് നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്. നിലവില്‍ തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.മറ്റിടങ്ങളില്‍ നിന്നുമുള്ളഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തേക്ക് എത്തുന്നുണ്ട്.ശാലിമാര്‍, ഫണ്‍ സിറ്റി, മെട്രന്‍സ് എന്നി കടകളിലാണ് തീപിടിച്ചതെന്നാണ് വിവരം.കെട്ടിടത്തിന്‍റെ പുറത്തെ തീ അണയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അകത്ത് തീപടരുകയാണ്.ഇതിനൊപ്പം കൂടുതല്‍ കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.സമീപത്തായി സൂപ്പര്‍മാര്‍ക്കറ്റടക്കം പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടേക്ക് തീ എത്തിയിട്ടുണ്ടെന്നാണ് […]

പൂട്ടി, പിന്നെ തുറന്നില്ല പൂവാർ ആശുപത്രിയിലെ ഐസലേഷൻ വാർഡ് വെന്റിലേറ്ററിൽ.

പൂവാർ ആശുപത്രിയിലെ ഐസലേഷൻ വാർഡ് ആദ്യമായും അവസാനമായും തുറന്നത് 2022 ഡിസംബർ 17-നാണ്.അന്നായിരുന്നു മുഖ്യമന്ത്രിഓൺലൈനായി ഐസലേഷൻ വാർഡ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജായിരുന്നു അധ്യക്ഷ. പിന്നെ ഇതുവരെ വാർഡ് ആരും തുറന്നുകണ്ടിട്ടില്ല.പരിമിതസൗകര്യങ്ങളുമായി പൂവാർ ആശുപത്രി പ്രവർത്തിക്കുമ്പോഴാണ് ഒന്നരക്കോടി രൂപ മുടക്കി നിർമിച്ച ഐസലേഷൻ വാർഡ് ഉപയോഗശൂന്യമായി നശിക്കുന്നത്.കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ നേരിടാൻ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക സൗകര്യമുള്ള ഐസലേഷൻ വാർഡുകൾ നിർമിക്കാൻ തീരുമാനിച്ചിരുന്നു.ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 10 എണ്ണത്തിൽ ഒന്നാണ് പൂവാർ ആശുപത്രിയിലെ ഐസലേഷൻ വാർഡ്.

തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്.

മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്കു വന്ന പിഴവാണ് മാറിനൽകാൻ ഇടയാക്കിയത്.  തിരുവനന്തപുരം : പാക്കിങ്ങിലെ ഗുരുതരമായ പിഴവിനെ തുടർന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർസിസി) രോഗികൾക്ക് മരുന്ന് മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോ തെറാപ്പി ഗുളികകളാണ് തലച്ചോറിന് കാൻ‌സര്‍ ബാധിച്ച രോഗികൾക്ക് മാറി നൽകിയത്. മരുന്ന് കമ്പനിക്ക് പാക്കിങ്ങിൽ വന്ന പിഴവാണ് ഈ അപകടകരമായ സംഭവത്തിലേക്ക് നയിച്ചത്. ആകെ വിതരണത്തിനെത്തിയ 2130 കുപ്പികളിൽ 2125 കുപ്പികളും രോഗികൾക്ക് നൽകിയ ശേഷമാണ് അധികൃതർ ഈ പിഴവ് കണ്ടെത്തുന്നത്. എത്ര […]

മടവൂരിലെ കിഴക്കനേല ഏലായിൽ നെൽക്കൃഷി കാട്ടുപന്നി നശിപ്പിച്ചു.

മടവൂർ പഞ്ചായത്തിലെ കിഴക്കനേല ഏലായിൽ കൊയ്യാറായ നെൽക്കൃഷി വ്യാപകമായി കാട്ടുപന്നി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെട്ടു.നേരത്തെ നോക്കെത്താത്ത ദൂരം വരെ നെൽക്കൃഷി ചെയ്തിരുന്ന പാടശേഖരമാണ് കിഴക്കനേല.പന്നിശല്യം രൂക്ഷമായതോടെ നെൽക്കൃഷി ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്.നഷ്ടം സഹിച്ചും കൃഷി ചെയ്യുന്ന കർഷകർക്ക് വിളവെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.നെല്ലിനു പുറമേ വാഴ, മരച്ചീനി, ചേന, ചേമ്പ്, തുടങ്ങി ഒരു വിളയും കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.അതിരൂക്ഷമായ പന്നി ശല്യത്തെ കുറിച്ച് പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതികൾനൽകിയിട്ടും നട‌പടി എടുക്കാത്തതിൽ […]

ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.നെയ്യാറ്റിന്‍കര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്.രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം.ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യ യാത്ര ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.

സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും യാത്ര സൗജന്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിജനങ്ങൾക്കുവേണ്ടിയുള്ള പ്രഖ്യാപനമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. റേഡിയേഷനും കീമോയ്ക്കും വേണ്ടി കേരളത്തിൽ ഏത് ആശുപത്രിയിലേക്കും യാത്രചെയ്യുന്ന കാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര […]

15 വർഷത്തിലേറെ ജോലിചെയ്തവരെ ഫോൺകോളിൽ പുറത്താക്കി കെഎസ്ആർടിസി.

തിരുവനന്തപുരം : 15 വർഷത്തിലേറെയായി ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ജോലിചെയ്ത 100 സ്ത്രീജീവനക്കാരെ ഫോൺകോൾ വഴി പുറത്താക്കി കെഎസ്ആർടിസി. 2007 മുതൽ വിവിധ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽനിന്ന്‌ ജൂനിയർ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിതരായവരാണ് പെരുവഴിയായത്.ഏറെയും നിർധനകുടുംബാംഗങ്ങളായ സ്ത്രീകളാണ്. മറ്റൊരു ജോലി കണ്ടെത്താനുള്ള ശേഷി ഭൂരിഭാഗത്തിനുമില്ല. ജോലിക്ക് അപേക്ഷിക്കേണ്ട പ്രായപരിധിയും കഴിഞ്ഞു. വിധവകളും രോഗികളും ഭിന്നശേഷിക്കാരും ഇക്കൂട്ടത്തിലുണ്ട്. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണിവർ.190 താത്കാലിക ജീവനക്കാരുണ്ടായിരുന്നതിൽ 100 പേരെയാണ് ജൂലായ്‌മുതൽ മുന്നറിയിപ്പില്ലാതെ മാറ്റിനിർത്തിയത്. നാളെമുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് ഓഫീസ് മേധാവിമാർ […]

Back To Top