ബി ജെ പി പട്ടിക നാളെ

ബി ജെ പി പട്ടിക നാളെ

തിരുവനന്തപുരം കോർപറേഷൻ ഭരണം ഇത്തവണ കൈപിടിയിലാക്കും എന്ന വാശിയിലാണ് സംസ്ഥാന ഘടകം ഭാരതീയ ജനതപാർട്ടി.


കഴിഞ്ഞ തവണത്തെ പ്രാതിനിധ്യമാണ് അവർക്ക് പ്രചോദനമാകുന്നത്. ജയിച്ചതും രണ്ടാം സ്ഥാനമെത്തിയതും എല്ലാം വിലയിരുത്തിയാണ് കണക്ക് കൂട്ടലുകൾ.
ഒപ്പം നഗരസഭയുടെയും സംസ്ഥാന ഗവൺമെന്റിന്റെയും നയവൈകല്യങ്ങളും ഭരണ വിരുദ്ധ വികാരവുമെല്ലാം ചേർന്ന് തങ്ങൾക്ക് വളരെ അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണെന്ന് ബി.ജെ.പി കരുതുന്നു.

വിജയസാധ്യതയുള്ള കൗൺസിലറന്മാരെ തുടരാൻ അനുവദിച്ചും രണ്ടാമത് എത്തിയവർക്ക് വീണ്ടും അവസരം നൽകിയും ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നൽകിയും വിജയ തന്ത്രങ്ങൾ മെനഞ്ഞു കഴിഞ്ഞു ബി ജെ പി വ്യാഴാഴ്ചയോ തൊട്ടടുത്ത ദിവസമോ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വാർഡ് പുനർ വിഭജനം നടത്തിയത് ബി ജെ പി യുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടില്ല.


ജില്ലാ പ്രസിഡന്റായിരുന്ന വി വി രാജേഷ് തന്നെയാവും മേയർ സ്ഥാനാർത്ഥി. ശബരീനാഥൻ മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപി ച്ചിരിക്കുന്ന കവടിയാർ തന്നെയാണ് രാജേഷും മിക്കവാറും ജനവിധി തേടാൻ ഇറങ്ങുക.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35 പേരെ ജയിപ്പിക്കാൻ ബി ജെ പി യ്ക്ക് കഴിഞ്ഞു. ഇടതു വലതു മുന്നണികളെ വിറപ്പിച്ച രണ്ടാംസ്ഥാനക്കാരിൽ ശ്രദ്ധേയരായവരിൽ മണ്ണന്തല വാർഡിലെ ശ്യാം ചന്ദ്രന് ഇത്തവണ മികച്ച വിജയ സാധ്യതയാണ് പാർട്ടി ഉറപ്പിച്ചിരിക്കുന്നത്. ഇതേ സമയം നേമം ഉൾപ്പെടെയുള്ള വാർഡുകളിൽ സ്ഥാനാർഥി
ആരാവണം എന്നതിൽ തർക്കം ഉള്ളതായും റിപ്പോർട്ടുണ്ട്.


പൗഡിക്കോണം ഉൾപ്പെടെയുള്ള സിറ്റിംഗ് വാർഡുകളിൽ പലതിലും മാറ്റം ഉണ്ടാവാനുള്ള സാധ്യതയും കുറവാണ്.

പൊളിറ്റിക്കൽ ഡസ്ക് വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top