സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 4/11/2025 ലെ, 1.51 PM- ലെ ഉത്തരവ് പ്രകാരം BLO മാരുടെ ഒഴിവാക്കൽ നിർദ്ദേശങ്ങൾ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 4/11/2025 ലെ, 1.51 PM- ലെ ഉത്തരവ് പ്രകാരം BLO മാരുടെ ഒഴിവാക്കൽ നിർദ്ദേശങ്ങൾ

2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി, താഴെ പറയുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കാനോ അതുമായി ബന്ധപ്പെട്ട മറ്റ് ചുമതലകൾ നൽകാനോ പാടില്ല

1.​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ.
​കമ്മീഷൻ വരണാധികാരികളായും, ഉപവരണാധികാരികളായും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായും ഇതിനോടകം വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അവരുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ.

2 .​ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സെക്ടറൽ ഓഫീസർമാരായി കണ്ടെത്തിയിട്ടുള്ള ഉദ്യോഗസ്ഥർ.

3.​ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൻ്റെ (EVM) ഫസ്റ്റ് ലെവൽ ചെക്കിംഗിനായി (FLC) നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ.

4. ​തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലകനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ.
​പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാരായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ.


​മേൽ പരാമർശിച്ച ഉദ്യോഗസ്ഥർക്ക് ഇതിനോടകം ബി.എൽ.ഒ മാരായോ മറ്റ് അനുബന്ധ ചുമതലകളോ നൽകിയിട്ടുണ്ടെങ്കിൽ അത് അടിയന്തരമായി റദ്ദ് ചെയ്യണമെന്നും ഉത്തരവിൽ കർശന നിർദ്ദേശം നൽകുന്നു.

റിപോർട്ടർ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top