ഒരു കോടി തൈകൾ നട്ടു

ഒരു കോടി തൈകൾ നട്ടു

ഒരു തൈ നടാം വൃക്ഷവൽക്കരണ ക്യാമ്പയിൻ പൂർത്തീകരണ പ്രഖ്യാപനം വ്യാഴാഴ്ച.

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടാരംഭിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ പരിപാടി ലക്ഷ്യം കൈവരിച്ചു.

ക്യാമ്പയിന്റെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനം നവംബർ 6 ന് തൃശൂർ ടൗൺ ഹാളിൽ ലാൻഡ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ ടി എൻ സീമ ക്യാമ്പയിൻ റിപ്പോർട്ടവതരിപ്പിക്കും. ബൃഹത്തായ ഈ ക്യാമ്പയിനിൽ സംസ്ഥാനമൊട്ടാകെ പ്രാദേശികമായും ജനകീയമായും 1,05,52,511 തൈകളാണ് ശേഖരിച്ചത്.

ക്ലിഫ് ഹൗസ് അങ്കണത്തിൽ കുളമാവ് തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ക്യാമ്പയിൻ വിജയത്തിന് പ്രധാന ഘടകമായി.

റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര Karayad വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

Back To Top