തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

പൈതോത്ത് മാമ്പള്ളി പാലത്തിന്റെ അടുത്തു എഴുത്തച്ഛൻ കണ്ടി മീത്തൽ കക്കറ അമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തൊഴിലുറപ്പ് എടുക്കുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ കൂടി കൂട്ടമായി എത്തിയ തേനീച്ചകൾ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.

ലക്ഷ്മി തരിപ്പേമ്മൽ (63), രാധ തരിപ്പേമ്മൽ (57), ചന്ദ്രൻ എഴുത്തച്ഛൻ കണ്ടി (61), സുലോചന എഴുത്തച്ഛൻ കണ്ടി (50), മഞ്ജുഷ താനിക്കണ്ടി (40), ഫിലോമിന കൂത്രപ്പള്ളി (63), പ്രീത താനിക്കണ്ടി (44), വാഴയിൽ മീത്തൽ പത്മിനി (61) എന്നീവർക്ക്‌ ആണ് പരിക്കേറ്റത്. നിലവിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിന്ദു വൈസ് പ്രസിഡന്റ് വി എം അനൂപ് കുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ഗോപി പഞ്ചായത്ത് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.


റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

Back To Top