മരം വെട്ടുന്നതിനിടെ മിന്നലേറ്റ് താഴേക്ക് തെറിച്ച് വീണു, ചികിത്സയിലിരുന്ന തൊഴിലാളിയും മരിച്ചു.
ഹരിപ്പാട് : വീയപുരത്ത് മരം വെട്ടുന്നതിനിടയിൽ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാര്‍ (40) ആണ് മരിച്ചത്. മിന്നലേറ്റ് മഹേഷ് കുമാറും ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാനും (47) താഴെ വീഴുകയായിരുന്നു . ഉടൻതന്നെ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനു തമ്പാൻ മരിച്ചു.
പാതയോരം കാടുമൂടി മാലിന്യം തള്ളുന്നത് വ്യാപകമായി.
ഒറ്റശേഖരമംഗലം-മൂന്നാറ്റിൻമുക്ക് റോഡരികിലെ ഓടകൾ കാടുമൂടിയനിലയിൽ. വെള്ളറട : നടപ്പാതയില്ല പാതയോരം മുഴുവൻ കാടുകയറിയനിലയിൽ. കാൽനടയാത്രക്കാരുടെയോ, വാഹനയാത്രികരുടെയോ ശ്രദ്ധയൊന്നു പാളിയാൽ കാടുകയറിയ കുഴിയിൽ അകപ്പെട്ടുള്ള അപകടങ്ങളും ഉറപ്പാണ്. ദുർഗന്ധം വമിക്കുന്ന പാതയോരവും. ഒറ്റശേഖരമംഗലം-മൂന്നാറ്റിൻമുക്ക് റോഡിന്റെ ദുരവസ്ഥയാണിത്.
സ്കൂൾ ബസ് മറിഞ്ഞു.
കൊല്ലം : അഞ്ചലിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. അഞ്ചൽ അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിലാണ് സ്‌കൂൾ ബസ് മറിഞ്ഞത്.ബസിലുണ്ടായിരുന്ന കുട്ടികളെ നിസാരപരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഞ്ചൽ ചൂരക്കുളത്തു പ്രവർത്തിക്കുന്ന ആനന്ദഭവൻ സെന്റർ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.റോഡിന്റെ വശത്ത് ഇട്ടിരുന്ന വലിയ മരക്കുറ്റിയിൽ തട്ടി ബസ് മറിയുകയായിരുന്നു.
തർക്കത്തിനിടെ പ്ലസ് ടു വിദ്യാർഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു.
തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിയുടെ കഴുത്തറത്ത് ആക്രമണം.തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുലത്തൂരിലാണ് സ്റ്റേഷൻകടവ് സ്വദേശിയായ ഫൈസലിനു നേരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം ഉണ്ടായത്. കഴുത്തിൽ പത്തോളം തുന്നലുണ്ട്.സ്കൂള്‍ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് ആക്രമണം. സംഭവത്തിൽ കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് പൊലീസ് പിടിയിലായി.സ്കൂള്‍ വിട്ട് അഭിജിത്തിന്‍റെ വീടിനു സമീപത്ത് കൂടി വീട്ടിലേയ്ക്ക് മടങ്ങിയ ഫൈസലും സുഹൃത്തുക്കളും അഭിജിത്തുമായി വാക്കു തര്‍ക്കമുണ്ടാവുകയായിരുന്നു.ദേഷ്യത്തിൽ അഭിജിത്ത് വീട്ടിൽ നിന്നും ബ്ലേഡ് എടുത്ത് പിന്നാലെ ഓടിയാണ് ഫൈസലിന്റെ കഴുത്തറുത്തത്. ആഴത്തിലുള്ള മുറിവുകളാണ് കഴുത്തിലേറ്റതെന്നാണ് […]
പാലക്കാട് ഒന്നരവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു.
വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. പാലക്കാട് കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചു. മണ്ണാർക്കാട് കച്ചേരിപ്പറമ്പിലാണ് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടടോടെയാണ് മരണം സംഭവിച്ചത്. വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുള്ള ഏദൻ. ഇതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്.
സംസ്ഥാനത്ത് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്ക് നിരോധനം.
അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തിരുവനന്തപുരം : തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശൻ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ എടുത്തിട്ടുള്ള സാഹചര്യത്തില്‍ ആ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തില്‍ വിതരണം നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. Ahamdabad നിര്‍മ്മിച്ച […]
അട്ടപ്പാടിയിലെ കാട്ടാന ആക്രമണം.
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇന്നലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ശാന്തകുമാർ എന്ന യുവാവ് മരിച്ചത്. ശാന്തകുമാറിന്റെ കുടുംബത്തിന് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണമെന്നും ആനയെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. നാട്ടുകാരും വിവിധ രാഷ്ട്രിയ പാർട്ടികളും ചേർന്ന് ചിന്നത്തടകാം – മണ്ണാർക്കാട് റോഡ് പൂർണമായും ഉപരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നാലു പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് നാട്ടുകാർ പറയുന്നത്.
മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹയജ്ഞത്തിന് തുടക്കമായി.
എരുമേലി : മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹയജ്‌ഞം തുടങ്ങി. കൊല്ലം സൃഷ്ടി ഫൗണ്ടേഷൻ ചെയർമാൻ കായമഠം അഭിലാഷ് നാരായണനാണ് യജ്ഞാചാര്യൻ. യജ്ഞഹോതാവ് ഉല്ലാസ് ഉണ്ണികൃഷ്ണനും യജ്ഞപൗരാണികർ അഭിലാഷ് മാറാനാട് , വിനോദ് തൊടിയൂർ, ചന്ദ്രശേഖരൻ കുളക്കട , സുധാകരൻ മലനട എന്നിവരുമാണ്. എട്ടിന് രാവിലെ 11 : 00ന് ഉണ്ണിയൂട്ട് , ഒൻപതിന് രാവിലെ 9 : 00ന് യജ്ഞവേദിയിൽ മൃത്യുഞ്ജയ ഹോമം. ക്ഷേത്ര സന്നിധിയിൽ നെയ്‌വിളക്ക് 10 : 30ന് ഗോവിന്ദ […]
ബിഹാറിൽ വോട്ടെടുപ്പ് നവംബർ 6നും 11നും രണ്ടുഘട്ടങ്ങളിലായി.
ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.92 കോടി പുരുഷൻമാരും 3.5 കോടി സ്ത്രീകളുമാണുള്ളത്. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആർ ഗ്യാനേഷ് കുമാർ അറിയിച്ചു. വോട്ടെടുപ്പ് നവംബർ 6നും 11നും വോട്ടെണ്ണൽ നവംബർ 14നും നടക്കും. ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. 3.92 കോടി പുരുഷൻമാരും 3.5 കോടി സ്ത്രീകളുമാണുള്ളത്. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്. ആകെയുള്ള 90,712 പോളിങ് സ്റ്റേഷനുകളിൽ 1044 […]
ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊല്ലാം.
സ്കൂളിലെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് ‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം’ എന്ന് ചോദിക്കുകയായിരുന്നു. പക്ഷേ നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം അലെർട്ട് ചെയ്തു. സ്കൂളിലെ കമ്പ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ചോദ്യം കേട്ട് അമ്പരന്ന് എഐ സംവിധാനം. വൈകാതെ സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് എഐ അലെർട്ട് ചെയ്തു. പിന്നാലെ വിദ്യാർത്ഥി പിടിയിലായി. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം […]
