‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ ലോഗോ പ്രകാശനം ചെയ്തു.
കേരളത്തെ ഏറ്റവും മികച്ച പ്രദേശമാക്കി, തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രം ഒരു മനുഷ്യനും തൊഴിൽ തേടി മറ്റൊരു നാട്ടിലേക്ക് പോകേണ്ട ആവശ്യം ഇല്ലാത്ത ഒരു കേരളത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിന്റെ തുടക്കമാവാട്ടെ ഈ പരിപാടി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി. വൈ. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ സബ്ക്കമ്മറ്റി കൺവീനർ ദീപക് പച്ച സ്വാഗതവും, ഡി വൈ എഫ് ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് നന്ദിയും പറഞ്ഞു. […]
നിയമസഭ കാണാമെന്ന് മോഹിക്കേണ്ട.
എംഎസ്എഫിന്റെ ജില്ലാ നേതാക്കളടക്കം പ്രകടനത്തിൽ പങ്കെടുത്തു. വയനാട്ടിൽ കോൺഗ്രസ് എം എൽ എമാരായ ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനുമെതിരെ പ്രകടനവുമായി എം എസ് എഫ്.ഇരുവരും നിയമസഭ കാണുമെന്ന് മോഹിക്കേണ്ട എന്ന് എഴുതിയ ബാനറുമായായിരുന്നു എംഎസ്എഫിന്റെ പ്രകടനം.മുട്ടിൽ ഡബ്ല്യു എം ഒ കോളേജിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ ആഹ്ളാദ പ്രകടനത്തിലാണ് എംഎൽഎമാരുടെ ചിത്രം സഹിതമുള്ള ബാനറുമായി എം എസ് എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്.
സ്ത്രീയെ പറ്റിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത പാസ്റ്റര്‍ ‘നമ്പൂതിരി’ അറസ്റ്റിൽ.
പാസ്റ്റര്‍ ‘നമ്പൂതിരി’ പിടിയിലായത് മറ്റൊരു യുവതിക്കൊപ്പം ഒളിവിൽ കഴിയവെ. കോട്ടയം : മണർകാട് സ്വദേശിനിയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത് യുവതിക്കൊപ്പം ഒളിവിൽ കഴിഞ്ഞ പാസ്റ്റർ അറസ്റ്റിൽ. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ പാസ്റ്റർ ‘നമ്പൂതിരി’ എന്ന് വിളിക്കുന്ന ടി പി ഹരിപ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്.
2015-ൽ മാൻ ബുക്കർ പുരസ്കാരം ക്രാസ്നഹോർകൈയ്ക്ക് ലഭിച്ചിരുന്നു. 2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക് നൽകുമെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിച്ചു. അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ ആകർഷകവും ദീർഘവീക്ഷണമുള്ളതുമായ സാഹിത്യ സൃഷ്ടികൾക്കാണ് അവാർഡെന്ന് അക്കാദമി പത്രക്കുറിപ്പിൽ പറഞ്ഞു. 2015-ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം.
കോഴിക്കോട് നാദാപുരത്ത് പത്താക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം.പ്രതികള്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്.2024 മുതല്‍ പലതവണ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ട്.ആദിത്യന്‍, സായൂജ്, അനുനന്ദ്, അരുണ്‍, സായുജ് എം.പി എന്നിവരാണ് അറസ്റ്റിലായത്.ആദിത്യന്‍ എന്നയാളാണ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദംസ്ഥാപിച്ചത് പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
മൈസൂരുവില്‍ പത്ത് വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍.
മൈസൂരുവില്‍ പത്ത് വയസുള്ള പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കുട്ടി പീഡനത്തിനിരയായതായി സംശയമുണ്ട്.ദസറ എക്‌സിബിഷന്‍ ഗ്രൗണ്ടിന് സമീപമുള്ള ഇന്ദിരാനഗറിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.കലബുര്‍ഗിയില്‍ നിന്നുള്ള ദമ്പതികളുടെ നാല് മക്കളില്‍ ഒരാളാണ് കൊല്ലപ്പെട്ടത്.ദസറ സമയത്ത് ബലൂണുകളും പാവകളും വില്‍ക്കാന്‍ മൈസൂരുവിലെത്തിയിരുന്നു കുടുംബം. ബുധനാഴ്ചത്തെ വ്യാപാരത്തിന് ശേഷം കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലര്‍ച്ചെ നാല് മണിയോടെ മഴ കാരണം മാതാപിതാക്കള്‍ ഉണര്‍ന്നപ്പോള്‍ കാണാതായതായി.തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ റോഡരികില്‍ കുടുംബംതാമസിച്ചിരുന്ന താല്‍ക്കാലിക ഷെഡില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ അകലെയാണ്കുട്ടിയെ […]
സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്ത്; സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡർ.
തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം : ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്. സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ പ്രോമോ വീഡിയോ മന്ത്രി ജി ആര്‍ അനില്‍ പ്രകാശനം ചെയ്തു.
പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം : ഗവ സിറ്റി വൊക്കേഷണഷൽ ഹയർ സെക്കന്ററി സ്കൂളിനായി നിർമ്മിച്ച പുതിയ ബഹുനില മന്ദിരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.അഡ്വ വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷനായിരുന്നു.പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 3.26 കോടി രൂപയും അഡ്വ വി കെ പ്രശാന്ത് എം എൽ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപയും ചേർത്ത് 4.25 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.മൂന്ന് നിലകളിലായി 13225 […]
എം എസ് ബാബുരാജ് പുരസ്കാരം.
ബാബുരാജിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ളപുരസ്‌കാരം 47 മത്എം. എസ് ബാബുരാജ് അനുസ്മരണ ചടങ്ങിൽ വച്ച് പി.പി.ശശീന്ദ്രൻ (ഡെപ്യൂട്ടി എഡിറ്റർ മാതൃഭൂമി)അനിൽ രാധാകൃഷ്ണൻ(മനോരമ ) വിനീഷ് വിദ്യാധരൻ (പ്രസിഡൻ്റ് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി )എന്നിവരിൽ നിന്ന് സുനിൽകുമാർ, ജബ്ബാർബാബുരാജ് എന്നിവർ സ്വീകരിക്കുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം.
കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം. ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെവി കോംപ്ലക്സിലാണ്തീപിടിത്തം ഉണ്ടായത്. നിരവധി കടകള്‍ക്ക് തീപിടിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.വൈകീട്ട് നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്. നിലവില്‍ തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.മറ്റിടങ്ങളില്‍ നിന്നുമുള്ളഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തേക്ക് എത്തുന്നുണ്ട്.ശാലിമാര്‍, ഫണ്‍ സിറ്റി, മെട്രന്‍സ് എന്നി കടകളിലാണ് തീപിടിച്ചതെന്നാണ് വിവരം.കെട്ടിടത്തിന്‍റെ പുറത്തെ തീ അണയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അകത്ത് തീപടരുകയാണ്.ഇതിനൊപ്പം കൂടുതല്‍ കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.സമീപത്തായി സൂപ്പര്‍മാര്‍ക്കറ്റടക്കം പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടേക്ക് തീ എത്തിയിട്ടുണ്ടെന്നാണ് […]
