Category: Latest News

പൂജ വയ്പ്പ് ഇന്ന്.

എരുമേലി : മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്‌പ്പ് ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പ്രശാന്ത് കെ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ഒക്ടോബർ രണ്ടിന് രാവിലെ 7 മണിക്ക് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കും. തുടർന്ന് 8 . 30 ന് സമൂഹവിദ്യാഗോപാലമന്ത്രാർച്ചനയും ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളായ നെയ്‌വിളക്ക് അർച്ചന രാവിലെ 9 ന്. ഏകാദശി ഭജന വൈകിട്ട്.

അപകടത്തിനു തൊട്ടുമുൻപു കല്ലേറ് ഗൂഢാലോചന.

ചെന്നൈ : കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടി വി കെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.അപകടത്തിൽ സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം.മധുര ബെഞ്ച് ഹർജി നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം.അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹർ‌ജിയിൽ പറയുന്നത്.റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിനു തൊട്ടുമുൻപു റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടി വി കെ പറയുന്നു.ദുരന്തത്തിനു പിന്നിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടർനടപടികളുടെ ഭാഗമായി […]

ക്നാനായ സമുദായ തർക്കം അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. ക്നാനായ സമുദായ തർക്കത്തിൽ  അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ക്നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസിനെ പാത്രിയർക്കിസ് ബാവ സസ്പെൻഡ് ചെയ്തതിനെതിരെ സമുദായ അംഗങ്ങൾ കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ, സസ്പെൻഷൻ ഉത്തരവ് മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. മുൻസിഫ് കോടതിയുടെ ഉത്തരവിൽ ഇടപെടുന്നതിന് കോട്ടയം അഡീഷണൽ ജില്ലാ കോടതി വിസമ്മതിക്കുകയും തുടർന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും പാത്രയർക്കിസിനെതിരെ […]

മുക്കൂട്ടുതറ ഇടകടത്തി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം.

എരുമേലി : മുക്കൂട്ടുതറ ടൗണിൽ ശബരിമല തീർത്ഥാടകരും പ്രദേശ വാസികളും ഏറെ ആശ്രയിക്കുന്ന മുക്കൂട്ടുതറ ഇടകടത്തി കണമല റോഡിൽ എസ്എൻഡിപി യോഗം വക കോംപ്ലക്സിന് മുൻപിൽ വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരമാകുന്നു . കാൽ നടയാത്രക്കാർക്കും സമീപത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കും, വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന. വെള്ളക്കെട്ട് പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ച് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന് പ്രദേശവാസികൾ നിവേദനം നൽകുകയും. ഇതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 22 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. മതിയായ […]

വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് കേരളോത്സവം , ക്രിക്കറ്റ് ടൂർണമെൻ്റ്

വെള്ളിനേഴി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് ശബരി പി ടീ ബി ഹൈസ്കൂൾ അടയ്ക്കാപുത്തൂർ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 13 ക്ലബ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പ്രിയദർശിനി തിരുവാഴിയോട് ഫൈനലിൽ ബി കെ ആർ സി തിരുനാരായണപുരത്തിനെ പരാജയപ്പെടുത്തി ജേതാക്കൾ ആയി.വിജയികൾക്കുള്ള ട്രോഫി വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പരമേശ്വരൻ മാസ്റ്റർ സമ്മാനിച്ചു.. -റിപ്പോർട്ടർ. പ്രവീൺ.

നാളെ ലോക ഹൃദയ ദിനം

ഹൃദയാരോഗ്യത്തിന് പ്രകൃതിനൽകും വിഭവങ്ങൾ നമ്മുടെ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ പ്രകൃതിയിൽ തന്നെ ധാരാളം മരുന്നുകൾ ഉണ്ട്. അവയൊക്കെ ശരീരത്തിലുണ്ടാകുന്ന സകല അസുഖങ്ങൾക്കും ഉപയോഗ പ്രദമാണ്. നമ്മുടെ വീട്ട് മുറ്റത്തും തൊടിയിലും വയലോരങ്ങളിലും ഒക്കെയായി പച്ചപിടിച്ച് കിടക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ, ഉപയോഗിക്കാതെ തികച്ചും അവഗണനാ മനോഭാവത്തോടെയാണ് നമ്മൾ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ പുറകെ പോയി കൊണ്ടിരിക്കുന്നു. ആ രീതി ഒട്ടും ശരിയല്ല. എന്നാൽ പഴമക്കാരും , നാട്ട് വൈദ്യന്മാരും അത് കണ്ടെത്തി മനസ്സിലാക്കി ഉപയോഗിച്ച് വരുന്നു. അതിനൊക്കെ അതിൻ്റെതായ […]

മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷതൊടാനുബന്ധിച്ചു നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം.

അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിമര്‍ശിക്കപ്പെടുന്നതിനിടെ പോസ്റ്റുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. ‘വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട…സുധാമണി’ എന്നാണ് ജെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ നടന്ന ചടങ്ങില്‍ വകുപ്പ് മന്ത്രി സജി ചെറിയാനാണ് ആദരിച്ചത്. മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന […]

കേരളത്തിൽ സെപ്റ്റംബർ 30 പൊതു അവധി പ്രഖ്യാപിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ. പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച സർക്കാർ പൊതു പൊതുഅവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് പൂജ വെക്കുന്നതിനാലാണ് ചൊവ്വാഴ്ച അവധി. നവരാത്രിയുടെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുക. 30ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.

ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഒടുവിൽ മയക്കുവെടി വച്ചു പിടിച്ചു…

ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ചുപിടികൂടി. കൂടാളി ചിത്രാരിയിൽവച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ മയക്കുവെടി വച്ചത്. കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. ഏതാനും ദിവസങ്ങളായി ജനവാസ മേഖലയിൽ ഭീഷണിയായി ചുറ്റിത്തിരിയുകയായിരുന്നു കാട്ടുപോത്ത്. വെള്ളിയാഴ്ച വൈകിട്ട് മയക്കുവെടി വയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും രാത്രിയായതോടെ സാധിക്കാതെ വന്നു. വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്ട് കാട്ടുപോത്തിനെ കണ്ടത്. കിളിയങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് വെള്ളിയാംപറമ്പിൽ കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ […]

മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് കയറി.

മലപ്പുറം വി കെ പടിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം.വൈലത്തൂര്‍ സ്വദേശി ഉസ്മാ(24)നും മറ്റൊരാളുമാണ് മരിച്ചത്.നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.സംഭവത്തില്‍ മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാർ പൂർണമായും തകർന്നു. തലക്കടത്തൂര്‍ ദര്‍സിലെ വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്ന അഞ്ച് പേരും.കാര്‍ അമിത വേഗതയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.ഒരാള്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Back To Top