Category: Latest News

അച്ചടി മാധ്യമ രംഗത്തെ വെല്ലുവിളികൾ

തിരുവനന്തപുരം : ട്രിവാന്‍ഡ്രം ലിറ്ററേച്ചര്‍ ക്ലബ്ബും തിരുവനന്തപുരം പബ്ലിക് ലൈബ്രറിയും പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ സെമിനാറില്‍ (ഫ്യൂച്ചര്‍ പ്രോസ്‌പെക്ടസ് ആന്‍ഡ് ചലഞ്ചസ് ഓഫ് പ്രിന്റ് മീഡിയ ആന്‍ഡ് ലൈബ്രറി സിസ്റ്റംസ് ) പങ്കെടുത്തപ്പോള്‍. പി ആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷ്, ഐ എ എസ് സ്റ്റേറ്റ് ലൈബ്രേറിയന്‍, പി കെ ശോഭന, എസ്ആ നന്ദ് (ദ ഹിന്ദു), എസ്അ നില്‍ (ദ ന്യൂ ഇന്ത്യന്‍ എക്‌സപ്രസ്), വി അയ്യപ്പന്‍ (ടൈംസ് ഓഫ് ഇന്ത്യ), ആര്‍ […]

എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണർ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രചാരണത്തിന് […]

സമൂഹമാധ്യമ നിരീക്ഷണം ഊർജിതമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊർജിതമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്‌പ്ലേ, എ ഐ ജനറേറ്റഡ് കണ്ടന്റുകൾ കർശനമായി പരിശോധിക്കും. എല്ലാ തദ്ദേശസ്ഥാപന നിയോജകമണ്ഡലങ്ങളിലും ഇത് പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരോട് കമ്മീഷൻ നിർദേശിച്ചു.കേരള പോലീസ് സോഷ്യൽ മീഡിയ പട്രോളിംഗിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിങ് നടത്തുന്നുണ്ട്. വിവിധ സമൂഹ […]

കേവല ദാരിദ്ര്യവിമുക്ത കേരളം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ് 20 ലക്ഷം സ്ത്രീകൾക്ക് അടുത്ത അഞ്ച് വർഷം കൊണ്ട് തൊഴിൽ നൽകുമെന്ന് പ്രകടനപത്രിക തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. ദരിദ്രരില്ലാത്ത കേരളത്തിന് ഊന്നൽ നൽകുന്ന ഇടതുമുന്നണിയുടെ പ്രകടന പത്രിക എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്നാണ് പുറത്തിറക്കിയത്. എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകുമെന്ന് പ്രഖ്യാപിക്കുന്നതാണ് പ്രകടനപത്രിക. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി […]

വനിത ഡോക്ടർക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധം

ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിത ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട നിർണായകമായ ഡയറിക്കുറിപ്പുകൾ കിട്ടി. സ്ഫോടനത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ അഫ്ഗാനിസ്ഥാനിലെന്ന് സൂചന. പിടിയിലായ ഭീകരൻ ആദിലിൻ്റെ സഹോദരനാണ് ഇയാൾ. തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്ത്രിച്ചത്. കേസിലെ പ്രധാന പ്രതി ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ ഇന്നലെ പിടികൂടിയിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വനിതാ ഡോക്ടർ അടക്കം മൂന്നുപേരുടെ […]

ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു

സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബൂത്ത് പ്രസിഡന്റ് നിരണത്ത് സി ജയപ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.  പത്തിയൂർ വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവ് വല്ലത്തിനെ ഫോണിൽ വിളിച്ച് ഇത് അവസാനത്തെ വിളിയാണെന്ന് പറഞ്ഞിരുന്നു. തുടർന്ന് ഫോൺ സ്വിച്ച്ഓഫ് ആക്കി. മണ്ഡലം പ്രസിഡന്റ് ഇക്കാര്യം വാർ‌ഡ് പ്രസിഡന്റിനെ അറിയിക്കുകയുമായിരുന്നു. വാർഡ് പ്രസിഡന്റ് വീട്ടിലെത്തിയപ്പോഴേക്കും വീട്ടുകാരാർ സമയോചിതമായി ഇടപെട്ട് ജയപ്രദീപിനെ ജീവനൊടുക്കാനുള്ള ശ്രമത്തിൽ […]

രാഷ്ട്രീയം കളിക്കരുത് കോടതി

തിരുവനന്തപുരം : കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ രക്ഷയ്ക്ക് ഹൈക്കോടതിയെത്തി. സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ‘കുട്ടി’ സ്ഥാനാർത്ഥി പുറത്തായത് വലിയ വാർത്തയായിരുന്നു. വൈഷ്ണ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അല്പം മുമ്പ് ഗൗരവകരമായ പരാമർശങ്ങളുമായി സിംഗിൾ ബഞ്ച് രംഗത്തു വന്നു. വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയുടെ അവകാശം കേവലം സാങ്കേതികം പറഞ്ഞ് തള്ളരുതെന്നും ജസ്റ്റിസ് കുഞ്ഞു കൃഷ്ണൻ നിർദ്ദേശിച്ചു. കളക്ടർക്കാണ് കോടതി നിർദ്ദേശം നൽകിയത്. […]

ചെർപ്പുളശേരി എസ്എച്ച്ഒ ജീവനൊടുക്കി

പാലക്കാട് : ചെർപ്പുളശേരി എസ്എച്ച്ഒയെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിനെയാണ് (52) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സ്ഥലം മാറ്റം കിട്ടി ആറ് മാസം മുൻപാണ് ബിനു തോമസ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്.മരണകാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.

ലഗേജ് എടുക്കാൻ സഹായിക്കും പിന്നെ തട്ടിപ്പ്

കോഴിക്കോട്: ട്രയിനുകളിൽ മോഷണം നടത്തുന്ന ഹരിയാനക്കാരുടെ ഗ്രൂപ്പുകൾ കേരളത്തിലും സജീവമാകുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്വദേശികളായ ദമ്പതിമാരിൽ നിന്ന് അരക്കോടിയ്ക്ക് മുകളിൽ വില മതിക്കുന്ന ആഭരണ ങ്ങൾ തട്ടിയെടുത്തതായാണ് പരാതി. എസി കോച്ചുകളിലടക്കം ജാഗ്രത വേണമെന്നാണ് അറിയിപ്പ്.

ശബരിമല കാനന പാതകൾ ഇന്നു തുറക്കും

ശബരിമല : എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നു പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക. പുല്ലുമേട് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് തീർഥാടകരെ കടത്തിവിടുന്നത്. കരിമല പാതയിൽ അഴുതക്കടവിൽ നിന്ന് ഉച്ചയ്ക്ക് ഒന്നു വരെ മാത്രമാണ് ഇപ്പോൾ കടത്തിവിടുക. അയ്യപ്പ സന്നിധിയിൽ മണ്ഡലകാലത്തെ പൂജകൾക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ഇന്ന് തുടക്കമാകും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പുലർച്ചെ 3 : 20ന് മഹാഗണപതി ഹോമം […]

Back To Top