തിരുവനന്തപുരം : കേരളത്തിലെ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾക്കുകൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പദ്ധതികളെക്കുറിച്ച് സുരേഷ് ഗോപി അറിയിച്ചത്.
