കപ്പലുകള്‍ക്ക് നിര്‍ണായക നിര്‍ദേശവുമായി അമേരിക്ക

യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും അക്കാര്യത്തില്‍ ചര്‍ച്ചയ്ക്കുമില്ലെന്നും എന്തിനും സജ്ജമാണെന്നുമുള്ള ഇറാന്‍റെ ഉറച്ച നിലപാടിന് പിന്നാലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന യുഎസ് പതാക വച്ച കപ്പലുകള്‍ക്കാണ് ഇന്നലെ വൈകുന്നേരത്തോടെ യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍റെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് എത്രമാത്രം അകന്ന് സഞ്ചരിക്കാമോ അത്രയും മാറി മാത്രമേ കടന്നുപോകാവൂവെന്നാണ് നിര്‍ദേശം.

‘ഇറാന്‍ സൈന്യം യുഎസ് കൊടിയുള്ള വ്യാപാരക്കപ്പലില്‍ കടന്നാല്‍ ബലംപ്രയോഗിച്ച് തടുക്കരുത്. ഇറാന്‍റെ അതിര്‍ത്തിയില്‍ നിന്ന് പരമാവധി മാറി വേണം സഞ്ചരിക്കാന്‍ ഹോര്‍മുസ് കടലിടുക്കെത്തുമ്പോള്‍ പരമാവധി ഒമാന്‍ തീരം ചേര്‍ന്ന് സഞ്ചരിക്കണം’- എന്നാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top