കാൽനൂറ്റാണ്ട് ഭരിച്ച എൽഡിഎഫിന് പാലക്കാട് പുതൂരിൽ സീറ്റില്ല
പാലക്കാട്: കാൽനൂറ്റാണ്ടിലേറെയായി ഇടതുപക്ഷം ഭരിച്ചിരുന്ന അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ ഇത്തവണ എൽഡിഎഫിന് ഒരു സീറ്റുപോലും നേടാനായില്ല. ആകെയുള്ള 14 വാർഡുകളിൽ ഒൻപത് സീറ്റുകൾ ജയിച്ച ബിജെപി അട്ടിമറി വിജയം നേടി ഭരണം പിടിച്ചെടുത്തു. ഇടത് മുന്നണിക്ക് കനത്ത തിരിച്ചടിയാണ് പുതൂരിൽ നേരിടേണ്ടി വന്നത്. 7 വീതം സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിനും സി.പി.ഐക്കും ഒരിടത്തുപോലും ജയിക്കാനായില്ല. പല വാർഡുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഞ്ചായത്ത് അധ്യക്ഷയും സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവുമായ ജ്യോതി അനിൽ കുമാർ […]
വോട്ട് ചോരിയുമായി വീണ്ടും രാഹുൽ ഗാന്ധി ഡൽഹിയിൽ ഇന്ന് കൂറ്റൻ റാലി
വോട്ട് ചോരി വീണ്ടും സജീവമാക്കാൻ കോൺഗ്രസ്. ഡൽഹി രാം ലീല മൈതാനത്ത് വോട്ട് ചോരിയിൽ പാർട്ടി ഇന്ന് കൂറ്റൻ റാലി നടത്തും. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയിൽ രാജ്യത്തെ അഞ്ചരക്കോടി ജനങ്ങളിൽ നിന്ന് ശേഖരിച്ച ഒപ്പ് രാഷ്ട്രപതിക്ക് കൈമാറും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, ജയ്റാം രമേശ്, സച്ചിൻ പൈലറ്റ് തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുക്കും. സോണിയ ഗാന്ധിയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. […]
കമ്പിളി പുതപ്പ് നൽകി
തുടർച്ചയായ പന്ത്രണ്ടാം വർഷവും തെരുവിൽ അന്തിയുറങ്ങുന്നവർക്ക് കമ്പിളി പുതപ്പ് നൽകി കൽപ്പറ്റ : തെരുവിൽ അന്തിയുറങ്ങുന്നവർക്കും കിടപ്പ് രോഗികൾക്കുമായി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ പിന്തുണയോടെ വയനാട്ടിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ തുടർച്ചയായ പന്ത്രണ്ടാം വർഷവും സാമൂഹിക പ്രവർത്തകനായ പ്രകാശ് പാസ്കോ കമ്പിളിപുതപ്പ് നൽകി. കേണൽ ശശികുമാർ ബാംഗ്ലൂർ, രവീന്ദ്രൻ, സുരേന്ദ്രൻ എന്നിവരുടെ സഹായത്തോടെ സംഘടിപ്പിച്ച കമ്പിളി പുതപ്പിന്റെ ഇക്കൊല്ലത്തെ വിതരണ ഉത്ഘാടനം കൽപ്പറ്റ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ യു ജയപ്രകാശ് ഉദ്ഘാടനം ചെയ്തു
ശബരിമല സ്വർണ്ണകൊള്ള
എ പത്മകുമാറിന് ജാമ്യമില്ലകൊല്ലം : സ്വർണ്ണപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചത്.
ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്‌ത യുവതിക്ക് ദാരുണാന്ത്യം
ആലപ്പുഴ : അമ്പലപ്പുഴയിൽ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് യുവതി മരിച്ചു. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന (24) ആണ് മരിച്ചത്. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി കൊച്ചിയിലെ ജോലിസ്ഥലത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കോളമംഗലം ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം. എറണാകുളം അമൃതാനന്ദമയി ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മെറീന. കൊച്ചിയിൽനിന്ന് ട്രെയിനിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ മെറീനയെ കൂട്ടാൻ ഭർത്താവ് ഷാനോ സ്റ്റേഷനിലെത്തിയിരുന്നു. […]
മുസ്ലീം ലീഗ് സ്ഥാനാർത്ഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി
കണ്ണൂർ : ചൊക്ലി ഗ്രാമപഞ്ചായത്തിൽ കാണാതായ യുഡിഎഫ് സ്ഥാനാർഥിയെ ആൺസുഹൃത്തിനൊപ്പം വിട്ടയച്ചതായി പൊലീസ്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയതിന് പിന്നാലെയാണ് ആൺസുഹൃത്തിനൊപ്പം വിട്ടയച്ചത്. ചൊക്ലി ഗ്രാമപഞ്ചായത്തിലുൾപ്പെട്ട വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയെ ആണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായത്. ഇതേച്ചൊല്ലി രാഷ്ട്രീയ തർക്കവും ഉടലെടുത്തിരുന്നു. ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കാൻ സിപിഎം നടത്തുന്ന നാടമെന്നായിരുന്നു യുഡിഎഫ് ആരോപിച്ചത്. സ്ഥാനാർഥിയെ സിപിഎം ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്ന് സിപിഎം പ്രതികരിച്ചിരുന്നു. തുടർന്ന് […]
രാഹുൽ മാങ്കൂട്ടത്തിൽ MLAയെ അറസ്റ്റ് ചെയ്യരുത്
ഹൈക്കോടതി കൊച്ചി : രാഹുലിനെ ഈ മാസം 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രോസിക്യുഷൻ എതിർപ്പ് കോടതി തള്ളിക്കളഞ്ഞു. വിശദമായ വാദം കേൾക്കണമെന്നും കോടതി പറഞ്ഞു. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു എന്ന MLA യുടെവാദം കോടതി പരിഗണിച്ചു. പൊളിറ്റിക്കൽ ഡസ്ക് വില്ലേജ് ന്യൂസ്.
വെള്ളത്തിന് ഉപയോഗത്തിനനുസരിച്ച് വില കൂടും
കിണറുകൾ കുഴിക്കുന്നതിനും സർക്കാർ അനുമതി വേണം, തിരുവനന്തപുരം : ഇനി മുതൽ കിണറുകൾ കുഴിക്കുന്നതിനും സർക്കാർ അനുമതി വേണ്ടിവരും. സർക്കാർ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്. അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നുമാണ് കരടിലെ ശുപാർശ. കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും നിലവിൽ സർക്കാരിന്റെ പക്കൽ കണക്കില്ല. അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടുയുകയാണ് ലക്ഷ്യം. മഴവെള്ളസംഭരണികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കെട്ടിടനികുതി പിരിക്കുമ്പോൾ പരിശോധിക്കണം. വീടുകളിൽ പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി […]
അൻസാരി ഫർണിച്ചർ ന്റെ പുതിയ ഷോറൂം വട്ടപ്പാറയിൽ
🔷 ഷോറൂം മാനേജർ🔷 സെയിൽസ് ഗേൾ🔷 സെയിൽസ്മാൻ🔷 കസ്റ്റമർ കെയർ🔷 ഡെലിവറി ബോയ്🔷 ഹൗസ് കീപ്പിംഗ്🔷 വീഡിയോഗ്രാഫർ/ കണ്ടന്റ് ക്രിയേറ്റർ…. എന്നീ തസ്തികകളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.. 📲 8304057917
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു
രാഹുലിനെതിരെ എഫ്ഐആർ തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ രാഹുൽ, സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ […]
