Category: Local News

തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 1.64 ലക്ഷം പത്രികകള്‍ സമര്‍പ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. രാത്രി എട്ടുമണിവരെയുള്ള കണക്കുകൾ പ്രകാരം 1,64,427 പത്രികകളാണ് ലഭിച്ചത്. 1,08,580 സ്ഥാനാർത്ഥികളാണ് ആകെയുള്ളത്. പത്രിക നൽകിയതിൽ 57,227 വനിതകളും 51,352 പുരുഷന്മാരുമുണ്ട്. ഒരു ട്രാൻസ് ജെൻഡറും പത്രിക നൽകി. ഒന്നിലധികം പത്രികകളാണ് പല സ്ഥാനാർത്ഥികളും സമർപ്പിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചത്. 19,959 പത്രികകൾ. തൃശൂരും എറണാകുളവും തൊട്ടുപിന്നിലുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് പത്രികാ സമർപ്പണം […]

യുവതിയെ കൊന്നത് തന്നെ

കൊച്ചി : തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയെന്ന് കസ്റ്റഡിയിലായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് ഇയാൾ പൊലീസിന് മൊഴി നല്‍കി. വീട്ടിൽ വന്നതിനുശേഷം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായി. ഈ തർക്കത്തിനൊടുവിൽ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊന്നുവെന്നും ജോർജ് മൊഴി നൽകിയിട്ടുണ്ട്

രണ്ട് വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ് ജയം

കണ്ണൂർ : കണ്ണൂര്‍ ആന്തൂര്‍ നഗരസഭയില്‍ രണ്ട് വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ് വിജയിച്ചു. എം വി ഗോവിന്ദന്റെ വാര്‍ഡായ മോറാഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരില്പൊടിക്കുണ്ട് വാര്‍ഡിലും എതിരില്ലാതെ എല്‍ഡിഎഫ്. മലപ്പട്ടം പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലുമാണ് എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂര്‍ നഗരസഭയിലെ പത്തൊമ്പതാം വാര്‍ഡായ പൊടിക്കുണ്ട് കെ. പ്രേമരാജന്‍, രണ്ടാം വാര്‍ഡായ മൊറാഴയില്‍ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഐ വി ഒതേനന്‍, ആറാം വാര്‍ഡിലെ സി കെ ശ്രേയ […]

ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ

ശബരിമല : മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമല നട തുറന്നശേഷം ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ. നവംബർ 21 വൈകിട്ട് ഏഴു വരെ 4, 94, 151 തീർത്ഥാടകരാണ് എത്തിയത്. നവംബർ 21ന് മാത്രം വൈകിട്ട് ഏഴുവരെ 72, 037 തീർത്ഥാടകർ ദർശനം നടത്തി.

പത്മകുമാറിന്റെ വീട്ടിൽ എസ് ഐ ടി എത്തി

പത്തനംതിട്ട : മുൻ എം എൽ എ യും സി പി എം ജില്ലാക്കമ്മറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാറിന്റെ വസതിയിൽ 12 മണിക്കൂർ നീണ്ട തിരച്ചിൽ നടത്തി SIT. നിർണായക രേഖകൾ പിടിച്ചെടുത്തതായും സ്ഥിതീകരിക്കാത്ത വിവരമുണ്ട്. മുൻമന്ത്രിയും എം എൽ എ യുമായ കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം എത്തുമെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കെയാണ് ഈ റെയ്ഡ്. ഇതിനിടെ തന്ത്രിയിലേക്കും അന്വേഷണമെത്തുമെന്ന് ഓൺലൈൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു.

വോട്ട് അഭ്യര്‍ഥിച്ചെത്തുന്നവര്‍ വോട്ടറുടെ അനുമതിയില്ലാതെ

ഫോട്ടോ എടുക്കരുത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ഥനയുമായി വീടുകളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അനുമതിയില്ലാതെ വോട്ടര്‍മാരുടെ ഫോട്ടോ എടുക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇടയാറന്‍മുളയില്‍ വീടുകളില്‍ വോട്ട് അഭ്യര്‍ഥനയുമായി എത്തിയവര്‍ അനുമതി ഇല്ലാതെ മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം. റിപ്പോർട്ട്‌ : Chandraniscra വില്ലേജ് ന്യൂസ്‌

പുതിയ ന്യൂനമര്‍ദം രൂപപ്പെടും

നാളെയോടെ, ചുഴലിക്കാറ്റായേക്കും. തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ. ചുഴലിക്കാറ്റായാൽ ‘സെൻയാർ’ എന്നറിയപ്പെടും. നാളെ രാത്രിയോ ഞായർ പുലർച്ചയോ തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെടുമെന്ന ന്യൂനമർദം 24 ഓടെ ചുഴലിക്കാറ്റായി മാറുമെന്നാണ് നിലവിലെ വിലയിരുത്തൽ. തമിഴ്നാട്, ആന്ധ്ര തീരങ്ങൾ ലക്ഷ്യം വയ്ക്കുന്ന കാറ്റ് കേരളത്തിലടക്കം

ആറ്റിങ്ങൽ പ്രൈവറ്റ് ബസ്

സ്റ്റാൻഡിൽ ബസ് കയറി ഗുരുതര പരിക്ക് പറ്റിയ വൃദ്ധ മരണപെട്ടു. ആറ്റിങ്ങൽ : കീഴാറ്റിങ്ങൽ ശങ്കരമംഗലത്ത് അജി നികേതനിൽ നിർമ്മല (75) യാണ് മരണപെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു

ദുബായ് : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ എയർഷോയ്ക്കിടെ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേന അപകടം സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയർഷോ നിര്‍ത്തിവെച്ചു.

ഇനി കടകം പള്ളിയിലേക്ക്

തിരുവനന്തപുരം : ശബരി മല സ്വർണപ്പാളി മോഷണത്തിൽ എസ് ഐ ടി യുടെ അടുത്ത ലക്ഷ്യം കടകം പള്ളി സുരേന്ദ്രൻ എന്ന് സൂചന. പത്മകുമാർ ദേവസ്വം പ്രസിഡന്റ്‌ ആയിരുന്ന സമയത്ത് മന്ത്രി ആയിരുന്ന കടകം പള്ളിയിലേക്ക് പത്മകുമാറിന്റെ മൊഴി എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. പഴയ പ്രസിഡന്റ്‌ പ്രശാന്ത് അതിനു മുൻപ് ചോദ്യം ചെയ്യലിന് വിളിക്കപ്പെടും എന്നും പറയുന്നുണ്ട്.

Back To Top