ജമ്മുവില്‍ അതീവ ജാഗ്ര

ജമ്മുവില്‍ അതീവ ജാഗ്ര

ഡൽഹി : ജമ്മു പ്രവിശ്യയിൽ കനത്ത സുരക്ഷാ ജാഗ്രത തുടരുന്നതിനിടെ, എൻഐഎ ആസ്ഥാനത്തിനു സമീപത്ത് നിന്ന് മാരക പ്രഹരശേഷിയുള്ള റൈഫിളുകളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ടെലിസ്‌കോപ്പ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിൽ നിന്ന് സ്നൈപ്പർ റൈഫിളുകളിലും അസാൾട്ട് റൈഫിളുകളിലും ഘടിപ്പിക്കാവുന്ന ദൂരദർശിനിയാണ് കണ്ടെത്തിയത്.

ഞായറാഴ്ചയാണ് എൻ ഐ എ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സെക്യൂരിറ്റി ആസ്ഥാനത്തിനും ഇടയിലുള്ള കാടുപിടിച്ചു കിടന്ന സ്ഥലത്തു നിന്ന് ടെലിസ്‌കോപ്പ് കണ്ടെടുത്തത്. എൻ ഐ എ ആസ്ഥാനത്തിന് പുറമെ സി ആർ പി എഫ്, സീമ സുരക്ഷാ ബൽ എന്നിവയുടെ ബറ്റാലിയൻ ആസ്ഥാനങ്ങളും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ചൈനീസ് മുദ്രകളുള്ള ഈ ടെലിസ്‌കോപ്പ് സാധാരണയായി ഭീകരർ സ്നൈപ്പർ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നവയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top