അങ്കണവാടികൾ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാകും

അങ്കണവാടികൾ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാകും

തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനം ആറുവയസിലാക്കുന്നതിന്റെ ഭാഗമായി പ്രീ സ്കൂൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം. അതോടെ അങ്കണവാടികളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാകും. 2027-28 അധ്യയന വർഷം ഒന്നാം ക്ലാസ് പ്രവേശനം ആറു വയസിലാക്കാനാണ് സർക്കാർ കണക്കുകൂട്ടുന്നത്. അതിനായി പ്രത്യേക ഉത്തരവിറക്കും.

മൂന്നുമുതൽ അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തിൽപ്രീ സ്കൂളിന് പൊതുചട്ടക്കൂടുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ-വനിത ശിശുക്ഷേമ വകുപ്പുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

അടുത്ത അധ്യയന വർഷം മുതൽ എൽ കെ ജി, യു കെ ജി ക്ലാസുകളിൽ പൊതുപാഠ്യപദ്ധതിനടപ്പാക്കാനാണ് തീരുമാനം. അങ്കണവാടികളെ അങ്ങനെ തന്നെ നിലനിർത്തി പ്രീ-സ്കൂൾ ഇല്ലാത്ത പൊതുവിദ്യാലയങ്ങളുമായി സംയോജിപ്പിക്കാനാണ് നീക്കം. പ്രീ സ്കൂളോ അങ്കണവാടിയോ ഇല്ലെങ്കിൽ അഞ്ചുവയസായ കുട്ടികൾക്ക് എൻ ഇ പി നി​ർദേശിക്കുന്നതു പോലെ സ്കൂളിന്റെ ഭാഗമായി ബാലവാടികൾ വേണ്ടിവരും. ഈ വർഷംഒന്നാംക്ലാസ് പ്രവേശനം നേടിയവരിൽ കൂടുതലും ആറു വയസ് കഴിഞ്ഞവരായിരുന്നു. അടുത്ത അധ്യയനവർഷവും ഈ രീതിയിൽ തന്നെ പ്രവേശനം നടത്താനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top