മലപ്പുറം : പതിമൂന്നുകാരിയായ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടർന്ന് പിണങ്ങിയ കുട്ടി മുറിയിലേക്ക് പോയി മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
