ജില്ലാ പഞ്ചായത്ത് ഭാരവാഹി സ്ഥാനാർത്ഥികൾ

ജില്ലാ പഞ്ചായത്ത് ഭാരവാഹി സ്ഥാനാർത്ഥികൾ

തിരുവനന്തപുരം : ജില്ലാ പഞ്ചായത്ത് – ആഗ്നസ് റാണിയും സജിത് മുട്ടപ്പലവും സ്ഥാനാര്‍ത്ഥികള്‍
27-ാം തീയതി നടക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആഗ്നസ് റാണിയും (വെങ്ങാനൂര്‍ ഡിവിഷന്‍) വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് സജിത് മുട്ടപ്പലവും (കിഴുവിലം ഡിവിഷന്‍) കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും.

ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി സുധീര്‍ഷാ പാലോട്, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ദീപ അനില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കെ മുരളീധരന്‍, പാലോട് രവി, എം വിന്‍സെന്റ് എം എല്‍ എ, റ്റി ശരത്ചന്ദ്ര പ്രസാദ്, വി എസ് ശിവകുമാര്‍, അന്‍സജിത റസ്സല്‍, മണക്കാട് സുരേഷ്, കെ എസ് ഗോപകുമാര്‍, പി.കെ.വേണുഗോപാല്‍, ആനാട് ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top