ടി പി ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​ൻ ശ്ര​മം

ടി പി ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​ൻ ശ്ര​മം

കോ​ഴി​ക്കോ​ട് : ടി പി ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് വീ​ണ്ടും പ​രോ​ൾ അ​നു​വ​ദി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ ​കെ ​ര​മ എം​എ​ൽ​എ. പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണ്.

അ​വ​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ർ​ക്കാ​ർ ജ​യി​ലി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത് പ്ര​തി​ക​ളു​ടേ​ത് നി​യ​മാ​നു​സൃ​ത പ​രോ​ൾ ആ​ണെ​ന്നാ​ണ്. എ​ന്നാ​ൽ ഇ​തൊ​ന്നും ജ​യി​ലി​ലെ മ​റ്റ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് ല​ഭി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്.

ടി പി വ​ധ​ക്കേ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​തെ​ല്ലാം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​രോ​ൾ കി​ട്ടാ​ൻ കൊ​ടി സു​നി ജ​യി​ൽ സൂ​പ്ര​ണ്ടി​ന് കൈ​ക്കൂ​ലി കൊ​ടു​ത്തു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.

ജ​യി​ലി​ൽ കി​ട​ക്കു​ന്ന കൊ​ടി സു​നി​ക്ക് ഇ​ത്ര​യും പ​ണം എ​വി​ടെ​നി​ന്നാ​ണ് കി​ട്ടി​യ​ത്. ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കെ കെ .ര​മ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top