പത്മകുമാറിന്റെ വീട്ടിൽ എസ് ഐ ടി എത്തി
പത്തനംതിട്ട : മുൻ എം എൽ എ യും സി പി എം ജില്ലാക്കമ്മറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാറിന്റെ വസതിയിൽ 12 മണിക്കൂർ നീണ്ട തിരച്ചിൽ നടത്തി SIT. നിർണായക രേഖകൾ പിടിച്ചെടുത്തതായും സ്ഥിതീകരിക്കാത്ത വിവരമുണ്ട്. മുൻമന്ത്രിയും എം എൽ എ യുമായ കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം എത്തുമെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കെയാണ് ഈ റെയ്ഡ്. ഇതിനിടെ തന്ത്രിയിലേക്കും അന്വേഷണമെത്തുമെന്ന് ഓൺലൈൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
വോട്ട് അഭ്യര്‍ഥിച്ചെത്തുന്നവര്‍ വോട്ടറുടെ അനുമതിയില്ലാതെ
ഫോട്ടോ എടുക്കരുത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ഥനയുമായി വീടുകളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അനുമതിയില്ലാതെ വോട്ടര്‍മാരുടെ ഫോട്ടോ എടുക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്.പ്രേം കൃഷ്ണന് അറിയിച്ചു. ഇടയാറന്മുളയില് വീടുകളില്‍ വോട്ട് അഭ്യര്‍ഥനയുമായി എത്തിയവര്‍ അനുമതി ഇല്ലാതെ മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം. റിപ്പോർട്ട് : Chandraniscra വില്ലേജ് ന്യൂസ്
പുതിയ ന്യൂനമര്‍ദം രൂപപ്പെടും
നാളെയോടെ, ചുഴലിക്കാറ്റായേക്കും. തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ. ചുഴലിക്കാറ്റായാൽ ‘സെൻയാർ’ എന്നറിയപ്പെടും. നാളെ രാത്രിയോ ഞായർ പുലർച്ചയോ തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെടുമെന്ന ന്യൂനമർദം 24 ഓടെ ചുഴലിക്കാറ്റായി മാറുമെന്നാണ് നിലവിലെ വിലയിരുത്തൽ. തമിഴ്നാട്, ആന്ധ്ര തീരങ്ങൾ ലക്ഷ്യം വയ്ക്കുന്ന കാറ്റ് കേരളത്തിലടക്കം
ആറ്റിങ്ങൽ പ്രൈവറ്റ് ബസ്
സ്റ്റാൻഡിൽ ബസ് കയറി ഗുരുതര പരിക്ക് പറ്റിയ വൃദ്ധ മരണപെട്ടു. ആറ്റിങ്ങൽ : കീഴാറ്റിങ്ങൽ ശങ്കരമംഗലത്ത് അജി നികേതനിൽ നിർമ്മല (75) യാണ് മരണപെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു
ദുബായ് : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ എയർഷോയ്ക്കിടെ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേന അപകടം സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയർഷോ നിര്‍ത്തിവെച്ചു.
ഇനി കടകം പള്ളിയിലേക്ക്
തിരുവനന്തപുരം : ശബരി മല സ്വർണപ്പാളി മോഷണത്തിൽ എസ് ഐ ടി യുടെ അടുത്ത ലക്ഷ്യം കടകം പള്ളി സുരേന്ദ്രൻ എന്ന് സൂചന. പത്മകുമാർ ദേവസ്വം പ്രസിഡന്റ് ആയിരുന്ന സമയത്ത് മന്ത്രി ആയിരുന്ന കടകം പള്ളിയിലേക്ക് പത്മകുമാറിന്റെ മൊഴി എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. പഴയ പ്രസിഡന്റ് പ്രശാന്ത് അതിനു മുൻപ് ചോദ്യം ചെയ്യലിന് വിളിക്കപ്പെടും എന്നും പറയുന്നുണ്ട്.
എസ്ഐആർ ബംഗ്ലാദേശികൾ ഇന്ത്യ വിടുന്നതായി റിപ്പോർട്ട്
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എസ്ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികൾ ആരംഭിച്ചതോടെ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ അതിർത്തി വഴി ബംഗ്ലാദേശിലേക്ക് തിരികെ കടക്കുന്നത് വൻതോതിൽ വർധിച്ചതായി റിപ്പോർട്ട്. ബംഗാൾ മേഖലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴിയാണ് ഈ തിരിച്ചുപോക്ക് നടക്കുന്നത്. നോർത്ത് 24 പർഗാനാസ്, മാൽഡ ജില്ലകളിൽ നിന്നുള്ള തിരിച്ചുപോക്കിൽ വലിയ വർധനയുള്ളതായി ബിഎസ്എഫിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എസ്ഐആർ കാരണം പിടിക്കപ്പെടുമെന്ന ഭയമോ നിലവിലെ പോലീസ് പരിശോധനകളിൽ ആശങ്കപ്പെടുന്നവരോ ആകാം ഇത്തരത്തിൽ […]
അൻപത് ലക്ഷം എവിടെ
തിരുവനന്തപുരം: മണ്ണന്തല വാർഡിൽ അമൃതം പദ്ധതിയിലുൾപ്പെടുത്തി നടുക്കോലിച്ചിറ കുളം നവീകരണത്തിന്. അൻപത് ലക്ഷം രൂപ അനുവദിച്ച മേയർക്കും സൈഡിൽ കൗൺസിലർക്കും അഭിനന്ദനങ്ങൾ എഴുതിയ ബോർഡ് ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപത്തെ മണിക്കൂറിൽ സ്ഥാപിച്ചുവെങ്കിലും. ഈ ബോർഡിൽ കാണുന്ന കുളത്തിന്റെ അവസ്ഥ ദയനീയമാണ്. ഒരു ചെറിയ വെള്ളക്കെട്ട് പോലെ തോന്നിക്കുന്ന കുളത്തിന് ഇത്രയും കാലം ശാപമോക്ഷം കിട്ടിയില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ‘വികസന നായകരുടെ’ തലയിൽ കത്തിയ കുരുട്ടുബുദ്ധിയാണീ ബോർഡെന്നാണ് നാട്ടുകാർ പറയുന്നത്. ഈ അൻപത് ലക്ഷം എവിടെയെന്നും […]
തദ്ദേശ തിരഞ്ഞെടുപ്പ്
ബൂത്തുകളിലെ വീഡിയോഗ്രഫിക്ക് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളിൽ വീഡിയോഗ്രഫി സംവിധാനം ആവശ്യാനുസരണം സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് അംഗീകൃത വീഡിയോഗ്രഫി സംഘടനകളിൽ നിന്ന് നിബന്ധനകൾക്ക് വിധേയമായി ക്വട്ടേഷൻ ക്ഷണിച്ചു. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെയായിരിക്കും വീഡിയോഗ്രഫി ചെയ്യേണ്ടത്. കാമറ, വീഡിയോഗ്രാഫര്‍ എന്നിവ ഉള്‍പ്പെടെയുള്ള തുകയാണ് ക്വോട്ട് ചെയ്യേണ്ടത്. താല്പര്യമുള്ളവര് നവംബർ 24ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ആലപ്പുഴ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ മുമ്പാകെ ക്വട്ടേഷനുകൾ സമർപ്പിക്കണം. […]
ശനിയാഴ്ച അവധി
തിരുവനന്തപുരം നഗരസഭാ പരിധിയിലെ സർക്കാർ ഓഫീസുകൾക്കും സ്കൂളിനും അവധി ബാധകം തിരുവനന്തപുരം : തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി […]
