കണ്ണൂരിലും ഇടുക്കിയിലുമായി വിദ്യാർത്ഥികളടക്കം 4 പേർ മുങ്ങി മരിച്ചു
കണ്ണൂരിലും ഇടുക്കിയിലുമായി മെഡിക്കൽ വിദ്യാർത്ഥികളടക്കം 4 പേർ മുങ്ങി മരിച്ചു. കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചത്. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്നെത്തിയ 8 അംഗ സംഘത്തിലെ വിദ്യാർത്ഥികളാണ് മരിച്ചത് . ഇവർ താമസിച്ചിരുന്ന റിസോർട്ടിനു മുന്നിലെ കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു 2 പേർ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. കൂട്ടത്തിലുള്ള മറ്റുള്ളവർ നാട്ടുകാരെ വിരമറിയിച്ചതോടെ ഫയർഫോഴ്സും […]
മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്
മുസ്ലീം ലീഗിനും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനുമെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്ന് അധിക്ഷേപിച്ച വെള്ളാപ്പള്ളി കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമായെന്നും വിമർശിച്ചു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ലെന്നും അവര്‍ക്കാണോ വോട്ടു കൊടുക്കേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുസ്‌ലിം ലീഗിന്റെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ […]
എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു
തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തെ വിമർശിച്ചവരെ അധിക്ഷേപിച്ച് എഴുത്തുകാരൻ ബെന്യാമിൻ രംഗത്ത്. വിമർശകരെ ‘എലിവാണങ്ങൾ’ എന്ന് വിളിച്ച ബെന്യാമിൻ, അവരെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർഥിക്കുകയല്ലാതെ താൽക്കാലം വേറെ മാർഗ്ഗമില്ലെന്നും അഭിപ്രായപ്പെട്ടു. സാക്ഷരത, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം, ആരോഗ്യ സൂചിക എന്നിവപോലെ അതിദാരിദ്ര്യ മുക്തിയിലും കേരളം ലോകത്തിന് മാതൃകയാവുന്നതിൽ നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മന്നം ജയന്തി അവധികളുടെ പട്ടികയിൽ, സർക്കാരിനെ പുകഴ്ത്തിഎൻ എസ് എസ്
തിരുവനന്തപുരം : മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നതിന് സർക്കാരിന് എൻ എസ് എസ് വക അഭിനന്ദനം. 2014ൽ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നില്ല. നിരവധി തവണ സർക്കാരിനോട് ഈ ആവശ്യം എൻഎസ്എസ് ഉന്നയിച്ചിരുന്നു. ഇപ്പോൾ സർക്കാരും എൻഎസ്എസ്സും തമ്മിൽ കൂടുതൽ അടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസമാണ് 2026 ലെ പൊതുഅവധി ദിനങ്ങൾ […]
മമ്മൂക്ക പഴയ മെഗാ സ്റ്റാറിനെ കണ്ടപ്പോൾ
തിരുവനന്തപുരം : മലയാള സിനിമയുടെ കാരണവർ, ഒരു കാലത്തെ സുന്ദരനായ കാമുകൻ, ഭാവാഭിനയ ചക്രവർത്തി, നടൻ മധുവിനെ കാണാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തി. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സന്ദർശനം. തിരുവനന്തപുരത്ത് കണ്ണന്മൂലയുള്ള ശിവഭവനിൽ വിശ്രമ ജീവിതം നയിക്കുന്ന സുന്ദരനായ ‘പരീക്കുട്ടി’ യോടൊപ്പം ഒരു മണിക്കൂറിലേറെ ചെലവിട്ട ശേഷമാണ് മമ്മൂട്ടി മടങ്ങിയത്..“മധു സർ ഓർക്കുന്നോ”… എന്ന് തുടങ്ങിയ വർത്തമാനത്തിലൂടെ പലതും മമ്മൂട്ടി ഓർമിച്ചെടുത്തു. പഴയ സിനിമകൾ കാണുന്നതാണ് ഇപ്പോഴത്തെ ദിനങ്ങൾ എന്ന് മധു പറഞ്ഞു.ഇനിയും വരണം എന്ന് മമ്മൂട്ടിയെ […]
രാജു സ്മാരക എൻഡോവ്മെന്റ് ചടങ്ങിൽ ഡോ. ജി. ബിന്ദു അധ്യക്ഷ പ്രസംഗം നടത്തുന്നു
എസ് എൻ കോളേജിൽ പ്രൊഫ. രാജുസ്മാരകഎൻഡോവ്മെന്റ് ചടങ്ങ്. തിരുവനന്തപുരം : ചെമ്പഴന്തി എസ് എൻ കോളേജ് ജിയോളജി വിഭാഗം മുൻ അധ്യാപകനായിരുന്ന പ്രൊഫ രാജുവിന്റെ സ്മരണാർത്ഥം പൂർവ വിദ്യാർഥി സംഘടന എൻഡോവ്മെന്റ് ചടങ്ങ് സംഘടിപ്പിച്ചു.ഡോ എസ് സജി, ജിയോളജി വകുപ്പ് അധ്യക്ഷൻ സ്വാഗതം ആശംസിച്ചു.ഭൂജല വകുപ്പ് മുൻ സൂപ്രണ്ടിങ് ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ ജി ബിന്ദു അധ്യക്ഷത വഹിച്ചു. എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഡി പ്രേംരാജ് ചടങ്ങ് ഉത്ഘാടനം ചെയ്തു.പ്രഥമ എൻഡോവ്മെന്റ് തുക ഷീലരാജുവിൽ […]
ഗർഭാശയ ഗള അർബുദ വിമുക്ത കേരളം ലക്ഷ്യം
പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ. സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച് പി വി വാക്സിനേഷൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വച്ച് നവംബർ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട […]
കേരളം പ്രഖ്യാപനം AAYകാർഡ് ഉള്ളവർക്ക് തിരിച്ചടിയാകും
കേരളം കട കെണിയിലാണ് ആയിരകണക്കിന് കൂടുംബങ്ങൾ ഇപ്പോഴും നിത്യദാരിദ്യത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രധിഷേധാർഹമാണ് അതി ദാരിദ്ര്യത്തിൽ കഴിയുന്ന പാവപ്പെട്ടവർക്ക് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന അരിയുപയർ വർഗങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഈ പ്രഖ്യാപനത്തിലൂടെ വരാൻ പോകുന്നത്. സംസ്ഥാന സർക്കാറിൻ്റെപ്രഖ്യാപനത്തിന് എതിരെ കർഷക മോർച്ച നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ വടകര അഞ്ച് വിളക്കിന് സമീപം വായ മൂടികെട്ടി പ്രധിഷേധിച്ചു പ്രധിഷേധത്തിന് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻഡ് ഒപി ദിലീപൻ കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി […]
പ്രതിഷേധം ഇന്നലെ അഴിച്ചു മാറ്റി
കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന വിധത്തിൽ PHED റോഡിൽ സ്ഥാപിച്ച പരസ്യ കമാനം സരോവരം പ്രകൃതി സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് അഴിച്ചു മാറ്റിയിരിക്കുന്നു. ഇന്നലെ വില്ലേജ് ന്യൂസ് വാർത്ത നൽകിയിരുന്നു.
രാപ്പകൽ സമരം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം : ആശമാർ കഴിഞ്ഞ 266 ദിവസങ്ങളായി സെക്രട്ടറിയേറ്റ് നടയിൽ നടത്തിയിരുന്ന സമരം ഓണറേറിയം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിൻ പ്രകാരം വിജയ പ്രതീകമായി പായസം വച്ച് അവസാനിപ്പിക്കുന്നു മഴയും വെയിലും സർക്കാരിന്റെ ശത്രുതാ സമീപനത്തെയുമൊക്കെ അതിജീവിച്ചാണ് വിജയത്തിൽ എത്തിച്ചത്.കേന്ദ്രസർക്കാർ ആണ് പ്രതിഫലം കൂട്ടേണ്ടത് എന്ന് പറഞ്ഞു കൊണ്ടിരുന്ന സർക്കാരും ഭരണപക്ഷ നേതാക്കളും ഈ ഉഗ്രൻ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കുകയായിരുന്നു.
