Author: Editor3

ഇന്ത്യൻ സേനയിലേക്ക് വരൂ ഭാവി സുരക്ഷിതമാക്കാം

ARMY, NAVY, AIR FORCE, NDA, MNS, CDS, AFMCതുടങ്ങിയ സേനകളിൽ 2025 -26 വർഷങ്ങളിലായി നടക്കാൻ പോവുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായി പരംവീർ അക്കാദമിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ മിനി കോൺഫറൻസ് ഹാളിലും ( 9 നവംബർ 2025 ), റീജിയണൽ കോപ്പററ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും (16നവംബർ 2025) പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 15 നും – 28 വയസ്സിനും ഇടയിൽ പ്രായമുള്ള10,+2, Degree,Diploma യോഗ്യതയുള്ള യുവതി-യുവാക്കൾക്ക് അവസരം പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന […]

നിര്യാതനായി

പേരാമ്പ്ര : കല്പത്തൂരിലെ നടുപ്പറമ്പിൽ കുഞ്ഞിക്കണ്ണൻ (81) നിര്യാതനായി. ഭാര്യ ജാനു മക്കൾ ഉഷ, റീന, ഷീബ മരുമക്കൾ ബാലക്യഷ്ണൻ ( പുറക്കാട് ) കുഞ്ഞിക്കണ്ണൻ (പറമ്പത്ത്) പ്രകാശൻ കെ എസ് ഇ ബി പേരാമ്പ്ര സഹോദരങ്ങൾ പരേതരായ കല്യാണി (മുയിപ്പോത്ത് ) ബാലൻ (നരക്കോട്) നാരായണി (നിടും പൊയിൽ).

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാം

തിരുവനന്തപുരം : ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിന്റെ ജനകീയാസൂത്രണ മാതൃക നേരിൽ കണ്ട് മനസ്സിലാക്കാൻ വേണ്ടിയാണ് ആര്യ മംദാനിയെ ക്ഷണിച്ചത്. സൊഹ്റാൻ മംദാനിയെ അഭിനന്ദിച്ചുകൊണ്ട് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് ഈ ക്ഷണം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് സൊഹ്റാന്റെ വിജയമെന്ന് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിക്കണം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം പാലിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദപരമായി നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്റെ നിർദേശപ്രകാരമുള്ള ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ ശുചീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് നിർദേശിച്ചു.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മാലിന്യപരിപാലനം വീഴ്ച്ച കൂടാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല ജില്ലാ കളക്ടർമാർക്കാണ്. ഇതിനായി അസിസ്റ്റന്റ്‌റ് […]

BLO വീട്ടിൽ വന്നാൽ ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുക

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സക്ഷിക്കേണ്ടതുമാണ്. 🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നു. ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth)2️⃣ ആധാർ […]

മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം

മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലം പറമ്പിലിന്റെ കാറിന് നേരെ ആക്രമണം. ബിഷപ്പിന്റെ കാറിനെ പെരുമ്പാവൂരില്‍ നിന്ന് പിന്തുടര്‍ന്നെത്തിയ ലോറി ‍ഡ്രൈവറാണ് ആക്രമിച്ചത്. പെരുമ്പാവൂരിന് സമീപം ബിഷപ്പ് സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ തട്ടിയിരുന്നു. ചെറിയ അപകടമായതുകൊണ്ട് തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടര്‍ന്നു. എന്നാല്‍ ബിഷപ്പിന്‍റെ കാറിനെ ലോറി പിന്തുടര്‍ന്നു. മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപ്പിന്റെ കാറിന് കുറുകെ ലോറിയിട്ട ശേഷം ഡ്രൈവറാണ് ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും […]

തീയ മഹാ സഭയ്ക്ക് അനുകൂല വിധി

കണ്ണൂർ : തീയരെ പ്രത്യേക സമുദായമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തീയ മഹാസഭ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി ഉണ്ടായതായി തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച നിർദ്ദേശം സർക്കാരിന് ഹൈക്കോടതി നൽകിയതായി മഹാസഭാ ഭാരവാഹികൾ വ്യക്തമാക്കി സജയ് നാരായൺ വില്ലേജ് ന്യൂസ്

ബി ജെ പി പട്ടിക നാളെ

തിരുവനന്തപുരം കോർപറേഷൻ ഭരണം ഇത്തവണ കൈപിടിയിലാക്കും എന്ന വാശിയിലാണ് സംസ്ഥാന ഘടകം ഭാരതീയ ജനതപാർട്ടി. കഴിഞ്ഞ തവണത്തെ പ്രാതിനിധ്യമാണ് അവർക്ക് പ്രചോദനമാകുന്നത്. ജയിച്ചതും രണ്ടാം സ്ഥാനമെത്തിയതും എല്ലാം വിലയിരുത്തിയാണ് കണക്ക് കൂട്ടലുകൾ.ഒപ്പം നഗരസഭയുടെയും സംസ്ഥാന ഗവൺമെന്റിന്റെയും നയവൈകല്യങ്ങളും ഭരണ വിരുദ്ധ വികാരവുമെല്ലാം ചേർന്ന് തങ്ങൾക്ക് വളരെ അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണെന്ന് ബി.ജെ.പി കരുതുന്നു. വിജയസാധ്യതയുള്ള കൗൺസിലറന്മാരെ തുടരാൻ അനുവദിച്ചും രണ്ടാമത് എത്തിയവർക്ക് വീണ്ടും അവസരം നൽകിയും ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നൽകിയും വിജയ തന്ത്രങ്ങൾ മെനഞ്ഞു കഴിഞ്ഞു […]

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 4/11/2025 ലെ, 1.51 PM- ലെ ഉത്തരവ് പ്രകാരം BLO മാരുടെ ഒഴിവാക്കൽ നിർദ്ദേശങ്ങൾ

2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി, താഴെ പറയുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കാനോ അതുമായി ബന്ധപ്പെട്ട മറ്റ് ചുമതലകൾ നൽകാനോ പാടില്ല 1.​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ.​കമ്മീഷൻ വരണാധികാരികളായും, ഉപവരണാധികാരികളായും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായും ഇതിനോടകം വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അവരുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ. 2 .​ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സെക്ടറൽ ഓഫീസർമാരായി കണ്ടെത്തിയിട്ടുള്ള ഉദ്യോഗസ്ഥർ. 3.​ […]

ഒരു കോടി തൈകൾ നട്ടു

ഒരു തൈ നടാം വൃക്ഷവൽക്കരണ ക്യാമ്പയിൻ പൂർത്തീകരണ പ്രഖ്യാപനം വ്യാഴാഴ്ച. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടാരംഭിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ പരിപാടി ലക്ഷ്യം കൈവരിച്ചു. ക്യാമ്പയിന്റെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനം നവംബർ 6 ന് തൃശൂർ ടൗൺ ഹാളിൽ ലാൻഡ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷത […]

Back To Top