ശ്രീകാര്യത്ത് യാത്രാ ദുരിതം തുടർക്കഥ

തിരുവനന്തപുരം : ശ്രീകാര്യത്ത് റോഡ് പണി പുരോഗമിക്കുന്നു. ഒരു കിലോമീറ്ററോളം ദൂരം റോഡിന്റെ മുകളിൽ കൂടിയാണ് പുതിയ റോഡ് നിർമ്മിക്കുന്നത്
വാഹന ഗതാഗതം തിരിച്ചുവിടാതെ ഇപ്പോഴും ശ്രീകാര്യത്ത് കൂടിയാണ് കടന്നു പോകുന്നത് . റോഡിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ സ്വാഭാവികമായും ഗതാഗത തിരക്കും കുരുക്കും ഉണ്ടാകും. ഇപ്പോൾ മണിക്കൂറുകളോളം കാത്തു കിടന്നശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ ആവുന്നത് .

ഇതിന് പ്രധാനകാരണം റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃതമായ ഷെഡുകളും മറ്റുമാണ്. ചാവടിമുക്കിലെ ഒരു ഷെഡ് . പണ്ടെങ്ങോ ആരോ കെട്ടി കച്ചവടം നടത്തിയതാണ്. ഇപ്പോൾ ഏറെ നാളായി ഇവിടെ കച്ചവടം ഒന്നുമില്ല. റോഡിനോട് ചേർന്നാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

ഇതൊക്കെ പൊളിച്ചുമാറ്റി ഗതാഗതത്തിന് സൗകര്യം ഒരുക്കേണ്ടതാണ്. നികുതി അടച്ചു റോഡിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങളുടെ യാത്രാസൗകര്യം അധികൃതർ ശ്രദ്ധിക്കുന്നില്ലായെന്ന പരാതി ശക്തമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top